ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക്; ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വേര്‍പെടും, ഇനി സോഫ്റ്റ് ലാന്‍ഡിങ്

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക്; ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വേര്‍പെടും, ഇനി സോഫ്റ്റ് ലാന്‍ഡിങ്

23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്
Updated on
2 min read

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുകയെന്ന അപൂര്‍വ നേട്ടത്തിനരികെ എത്തിനില്‍ക്കുന്ന ചന്ദ്രയാന്‍-3 ഇന്ന് മറ്റൊരു നിര്‍ണായക കടമ്പ താണ്ടും. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് സജ്ജമായ ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടുന്ന സമയം ഐ എസ് ആര്‍ ഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക്; ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വേര്‍പെടും, ഇനി സോഫ്റ്റ് ലാന്‍ഡിങ്
ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്; ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

കുറഞ്ഞ അകലം 153 കിലോ മീറ്ററും കൂടിയ അകലം 163 കിലോ മീറ്ററുമായുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ പേടകം ചന്ദ്രനെ ചുറ്റുന്നത്. പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് സ്വതന്ത്രമാകുന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ കൂടിയ അകലം 100 കിലോ മീറ്ററും കുറഞ്ഞ അകലം 30 കിലോ മീറ്റവും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുകയെന്നതാണ് അടുത്ത ഘട്ടം. ഡീ-ബൂസ്റ്റ് എന്നറിയപ്പെടുന്നതാണ് ഈ പ്രക്രിയ. തുടര്‍ന്ന് ലാന്‍ഡ് ചെയ്യുന്നതുവരെ ഈ ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ ചന്ദ്രനെ വലയം ചെയ്യുക.

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക്; ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വേര്‍പെടും, ഇനി സോഫ്റ്റ് ലാന്‍ഡിങ്
ആരാദ്യം തൊടും? ചന്ദ്രയാൻ 3 vs ലൂണ 25: ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റഷ്യന്‍ പേടകത്തിന്റെ വിക്ഷേപണം വിജയം

23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. 30 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനായി ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് യാത്രതിരിക്കുക. ഇതിനുമുന്നോടിയായി ലാന്‍ഡറിലെ ഉപകരണങ്ങള്‍ ചന്ദ്രോപരിതലത്തെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഇത് സോഫ്റ്റ് ലാന്‍ഡിങ് എളുപ്പമാക്കാന്‍ ഐ എസ് ആര്‍ ഒയെ സഹായിക്കും.

ലാന്‍ഡറിലെ ത്രസ്റ്റുകള്‍, ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയയിലേതില്‍നിന്ന് വ്യസ്തമായി പേടകത്തിന്റെ സഞ്ചാരദിശയില്‍നിന്നും വിപരീതമായി പ്രവര്‍ത്തിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് സോഫ്റ്റ് ലാന്‍ഡിങ്ങ് സാധ്യമാക്കുക. പേടകം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കുന്നതിനാണിത്. ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തില്‍ അവസാന നിമിഷങ്ങളില്‍ ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായി പേടകം തകര്‍ന്നുവീഴുകയായിരുന്നു. ഇത്തവണ ഏത് പ്രതികൂല സാഹചര്യത്തിലും സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഐ എസ് ആര്‍ ഒ ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം ദൗത്യത്തില്‍ ലാന്‍ഡിങ് സ്‌പോട്ട് ചുറ്റളവ് അര കിലോ മീറ്ററായിട്ടായിരുന്നു നിശ്ചയച്ചിരുന്നതെങ്കില്‍ ഇത്തവണ നാല് കിലോമീറ്ററാണ്. ഈ പ്രദേശത്ത് എവിടെ വേണമെങ്കിലും ലാന്‍ഡറിന് ഇറങ്ങാന്‍ കഴിയും.

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടത്തിലേക്ക്; ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വേര്‍പെടും, ഇനി സോഫ്റ്റ് ലാന്‍ഡിങ്
ചന്ദ്രനോട് ഒന്നുകൂടി അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ലാന്‍ഡര്‍. സോഫ്റ്റ്‌ലാന്‍ഡ് ചെയ്തശേഷം ലാന്‍ഡറില്‍നിന്ന് പുറത്തുവരുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തും. ദക്ഷിണധ്രുവത്തിലെ 69.37°S 32.35°E എന്ന സൈറ്റാണ് ലാന്‍ഡിങ്ങിനായി ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നില്‍ ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്ററും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ഇപ്പോഴും ചന്ദ്രയാന്‍ രണ്ടിനെ ചുറ്റുണ്ട്. മൂന്നാം ദൗത്യത്തിലെ ലാന്‍ഡറും റോവറും ശേഖരിക്കുന്ന വിവരങ്ങളും പകര്‍ത്തുന്ന ചിത്രങ്ങളും ഐ എസ് ആര്‍ ഒയുടെ വിദൂര നിയന്ത്രണ കേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ പഴയ ഓര്‍ബിറ്റര്‍ ഉപയോഗപ്പെടുത്താനാണ് സാധ്യത.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 അഞ്ച് ഘട്ടങ്ങളിലായി പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം അഞ്ചിനാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. തുടര്‍ന്ന് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രന് ഏറ്റവും അടുത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തല്‍.

logo
The Fourth
www.thefourthnews.in