'സ്‌പേസ് ടൂറിസം' പദ്ധതി: ഇന്ത്യയെ പങ്കാളിയാക്കി സെറയും ബ്ലൂ ഒര്‍ജിനും

'സ്‌പേസ് ടൂറിസം' പദ്ധതി: ഇന്ത്യയെ പങ്കാളിയാക്കി സെറയും ബ്ലൂ ഒര്‍ജിനും

രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഭൗമോപരിതല-ബഹിരാകാശ അതിര്‍ത്തിയായ 'കര്‍മാന്‍ ലൈന്‍' വരെയാണ് യാത്രക്കാരെ പേടകത്തില്‍ കൊണ്ടുപോകുക
Updated on
1 min read

മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന 'സ്‌പേസ് ടൂറിസം' പദ്ധതിയില്‍ ഇന്ത്യയെ പങ്കാളിയാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളായ സെറ(എസ് ഇ ആര്‍ എ- സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഏജന്‍സി)യും ബ്ലൂ ഒര്‍ജിനും. ഇതുവരെ ബഹിരാകാശത്തേക്ക് ഗവേഷകരെ അയയ്ക്കാത്ത രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ബഹിരാകാശയാത്രയുടെ അനുഭവപരിചയം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ഒരുങ്ങുന്നത്.

ഉടന്‍ വിക്ഷേപണത്തിന് തയാറാകുന്ന ബ്ലൂ ഒര്‍ജിന്റെ ബഹിരാകാശ പേടകമായ 'ന്യൂ ഷെപ്പേര്‍ഡില്‍' ആറ് സീറ്റാണ് സെറ വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയ്ക്കു പുറത്തുള്ള ഏതു രാജ്യത്തെ പൗരന്മാര്‍ക്കും യാത്രയ്ക്ക് അപേക്ഷ നല്‍കാം.

'സ്‌പേസ് ടൂറിസം' പദ്ധതി: ഇന്ത്യയെ പങ്കാളിയാക്കി സെറയും ബ്ലൂ ഒര്‍ജിനും
പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് ചൈനീസ് റോക്കറ്റ്; നഗരത്തിനുസമീപം തകർന്നുവീണു

രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഭൗമോപരിതല-ബഹിരാകാശ അതിര്‍ത്തിയായ 'കര്‍മാന്‍ ലൈന്‍' വരെയാണ് യാത്രക്കാരെ പേടകത്തില്‍ കൊണ്ടുപോകുക. ഭൂമിയില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത്. 11 മിനുറ്റാണ് വിക്ഷേപണത്തിനു ശേഷം ഇവിടേക്കുള്ള യാത്രാസമയം.

ഗുരുത്വാകര്‍ഷണമേഖലയ്ക്ക് അപ്പുറമുള്ള 'കര്‍മാന്‍ ലൈനില്‍' എത്തുന്നതോടെ യാത്രക്കാര്‍ക്ക് കുറച്ചുനേരം ഭാരക്കുറവ് അനുഭവിക്കാന്‍ അവസരമൊരുക്കിയ ശേഷമാകും പേടകം ഭൂമിയിലേക്കു തിരികെ യാത്ര ആരംഭിക്കുക.

'സ്‌പേസ് ടൂറിസം' പദ്ധതി: ഇന്ത്യയെ പങ്കാളിയാക്കി സെറയും ബ്ലൂ ഒര്‍ജിനും
റഷ്യൻ ഉപഗ്രഹം ഇരുന്നൂറോളം കഷണങ്ങളായി ചിന്നിച്ചിതറി; സുരക്ഷിതസ്ഥാനങ്ങളിൽ അഭയംപ്രാപിച്ച് ബഹിരാകാശനിലയത്തിലെ സഞ്ചാരികള്‍

ഈ പദ്ധതിയില്‍ ഇന്ത്യയെ പങ്കാളിയായി ലഭിച്ചതില്‍ തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടര ഡോളര്‍ ചെലവഴിച്ച് പദ്ധതിയുടെ ഭാഗമാകാനുള്ള വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കാമെന്നും സെറ അറിയിച്ചു. വെരിഫിക്കേഷനു ശേഷം യാത്രയ്ക്കുള്ള ആറുപേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്നും സെറ വൃത്തങ്ങള്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in