200,000 വര്‍ഷം പഴക്കം; ലോകത്തിലെ പുരാതന ശ്മശാനം ദക്ഷിണാഫ്രിക്കയില്‍

200,000 വര്‍ഷം പഴക്കം; ലോകത്തിലെ പുരാതന ശ്മശാനം ദക്ഷിണാഫ്രിക്കയില്‍

മനുഷ്യപരിണാമത്തേക്കുറിച്ചുള്ള രേഖകളില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന ശ്മശാനമാണ് കണ്ടെത്തിയിക്കുന്നത്
Updated on
1 min read

മനുഷ്യപരിണാമത്തെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തി. യുണസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന ക്രാഡില്‍ ഓഫ് ഹ്യൂമന്‍ കൈന്‍ഡിലെ ഒരു ഗുഹാ സംവിധാനത്തിലാണ് ശിലായുഗ ഹോമിനിഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ലീ ബര്‍ഗറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അഞ്ച് മൃതശരീരങ്ങളുടെഅവശിഷ്ടങ്ങളാണ് കണ്ടെത്തിയത്

ഇതുവരെ കണ്ടെത്തിയ ശ്മശാനങ്ങളുടെ അവശേഷിപ്പുകള്‍ ഏകദേശം 100,000 വര്‍ഷം പഴക്കമുള്ളവയായിരുന്നു എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ ഏകദേശം 200,000 വര്‍ഷം മുന്‍പുള്ളതാണെന്നണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഏകദേശം 30 മീറ്റര്‍ താഴ്ച്ചയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2018 ല്‍ ആരംഭിച്ച ഉത്ഖനനത്തിലൂടെ അഞ്ച് മൃതശരീരങ്ങളുടെഅവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

200,000 വര്‍ഷം പഴക്കം; ലോകത്തിലെ പുരാതന ശ്മശാനം ദക്ഷിണാഫ്രിക്കയില്‍
ചുഴലിക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?

മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട് നിലവിലുള്ള വിലയിരുത്തലുകളെയെല്ലാം പൊളിച്ചെഴുതുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യന്റെ വംശമായ ഹോമോ സാപ്പിയന്‍സുകള്‍ മാത്രമാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന സംസ്‌കാരം ഉണ്ടായിരുന്നത് എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. മൃതശരീരങ്ങള്‍ അടക്കം ചെയുന്ന രീതി ഹോമോ സാപ്പിയന്‍സില്‍ ഒതുങ്ങില്ലെന്നാണ് പുതിയ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍. കാരണം ഇതുവരെയുള്ള ധാരണ സാധാരണഗതിയില്‍ തലച്ചോര്‍ വികാസം പ്രാപിച്ചതിനുശേഷം ആണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലെയുള്ള സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍വിക മനുഷ്യന്‍ നടത്താന്‍ തുടങ്ങിയത് എന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങള്‍ ചെറിയ തലച്ചോറുകളുള്ള ഹോമോ നലേഡിയുടേതാണ്.

200,000 വര്‍ഷം പഴക്കം; ലോകത്തിലെ പുരാതന ശ്മശാനം ദക്ഷിണാഫ്രിക്കയില്‍
വെളിച്ചത്തിനും ചുറ്റും പ്രാണികള്‍ പറക്കുന്നതിന് കാരണമെന്താണ്?

മനുഷ്യരിലേക്കുള്ള പരിണാമത്തിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന പ്രത്യേക വിഭാഗമാണ് ഹോമോ നലേഡിയ. തലച്ചോറിന് കേവലം ഒരു ഓറഞ്ചിന്റെ വലിപ്പം മാത്രമുള്ള ഇവര്‍ അഞ്ചടിയോളം ഉയരം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in