വർദ്ധിച്ചുവരുന്ന പ്രകാശ മലിനീകരണം; 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് പഠനം

വർദ്ധിച്ചുവരുന്ന പ്രകാശ മലിനീകരണം; 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് പഠനം

ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ മാർട്ടിൻ റീസിന്റെ പ്രതികരണം
Updated on
1 min read

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ. പ്രകാശ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആകാശത്ത് നക്ഷത്രങ്ങളെ കാണാതാകാനുള്ള സാഹചര്യം ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ മാർട്ടിൻ റീസിന്റെ പ്രതികരണം.

വർദ്ധിച്ചുവരുന്ന പ്രകാശ മലിനീകരണം; 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് പഠനം
വ്യാഴത്തിലെ മിന്നൽ ഭൂമിയിലേതിന് സമാനമോ? പുതിയ കണ്ടെത്തലുമായി നാസ

നക്ഷത്ര സമൂഹമായ ക്ഷീരപഥം 2016 മുതൽ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ആളുകൾക്ക് ദൃശ്യമല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലൈറ്റ് എമിറ്റിങ് ഡയോഡുകളുടെയും (എൽഇഡി) മറ്റ് പല തരത്തിലുള്ള ലൈറ്റിങ്ങുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കാരണം രാത്രിയിൽ ആകാശത്തേക്ക് ഉയർന്ന തോതിൽ പ്രകാശം വമിക്കുന്നതായി മാർട്ടിൻ റീസ് പറയുന്നു. ആകാശവും നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണെന്നും അടുത്ത തലമുറയ്ക്ക് ഒരിക്കലും ആകാശവും നക്ഷത്രങ്ങളും കാണാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടമായിരിക്കുമെന്നും റീസ് കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന പ്രകാശ മലിനീകരണം; 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് പഠനം
ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ

ഇപ്പോൾ ജനിച്ച ഒരു കുട്ടിക്ക് 250 നക്ഷത്രങ്ങൾ കാണാമെങ്കിൽ ആ കുട്ടിക്ക് 18 വയസ്സ് ആകുമ്പോഴേക്കും 100 നക്ഷത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ എന്ന് ജർമൻ സെന്റർ ഫോർ ജിയോ സയൻസസിലെ ഗവേഷകൻ ക്രിസ്റ്റഫർ കൈബ പറയുന്നു. നിലവിലുള്ള ലൈറ്റിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ അവസ്ഥ ഗണ്യമായി തടയാമെന്നും അ​ദ്ദേഹം പറയുന്നു.

ഔട്ട്ഡോർ ലൈറ്റുകൾ മൂടി വയ്ക്കുക, അവയുടെ ദിശ മാറ്റുക, ലൈറ്റുകളുടെ വെളിച്ചം പരിമിതപ്പെടുത്തുക, നീല-വെള്ള നിറത്തിലുള്ള ലൈറ്റുകളിൽ ചുവപ്പ് ഓറഞ്ച് നിറത്തിലുള്ള ഘടകങ്ങൾ കൂടി ചേർക്കുക എന്നിവ ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

വർദ്ധിച്ചുവരുന്ന പ്രകാശ മലിനീകരണം; 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകുമെന്ന് പഠനം
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ സൗദി വനിതയായി റയ്യാന ബര്‍നാവി

പ്രകാശ മലിനീകരണത്തെ പ്രതിരോധിക്കാൻ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് അടുത്തിടെ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച ഓൾ പാർട്ടി പാർലമെന്ററി ​ഗ്രൂപ്പ് ഫോർ ഡാർക്ക് സ്കൈസിന്റെ (APPG) സ്ഥാപകനാണ് റീസ്. ഡാർക്ക് സ്കൈസിന് ഒരു മേധാവിയെ നിയമിക്കുക, കമ്മീഷൻ ഉണ്ടാക്കുക, പ്രകാശത്തിന്റെ സാന്ദ്രതയ്ക്കും ദിശയ്ക്കും കർശനമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ മുന്നോട്ടുവച്ചത്. കടലാമകളെയും ദേശാടന പക്ഷികളെയും പ്രകാശ മലിനീകരണം ബാധിക്കുന്നുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in