മുന്നൊരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ -3

മുന്നൊരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ -3

വിക്ഷേപണ വാഹനത്തിന്റെ നിർണായക പരീക്ഷണം പൂർത്തിയായി
Updated on
1 min read

ചന്ദ്രയാന്‍-3 വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. സിഇ-20 ക്രയോജനിക് എഞ്ചിന്റെ ഫ്ളൈറ്റ് അക്‌സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് പരീക്ഷണമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലാണ് 25 സെക്കന്റ് നീളുന്ന പരീക്ഷണം നടത്തിയത്. വിക്ഷേപണ വാഹനമായ എൽവിഎം3- എം4 -ന്റെ പ്രവർത്തനക്ഷമതയുമായി ബന്ധപ്പെട്ട നിർണായക ഘട്ടമാണ് ഇത്.

'എല്ലാ പ്രൊപ്പല്‍ഷന്‍ പാരാമീറ്ററുകളുടെയും പ്രവര്‍ത്തനം പ്രതീക്ഷിച്ചതുപോലെ വിജയകരവും തൃപ്തികരമാണെന്നും കണ്ടെത്തി'

ഐഎസ്ആര്‍ഒ

'എല്ലാ പ്രൊപ്പല്‍ഷന്‍ പരാമീറ്ററുകളുടെയും പ്രവര്‍ത്തനം പ്രതീക്ഷിച്ചതുപോലെ വിജയകരവും തൃപ്തികരമാണെന്നും കണ്ടെത്തി' -ഐഎസ്ആര്‍ഒ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ധന ടാങ്കുകളുമായും മറ്റ് വിവിധ ഘടകങ്ങളുമായും ക്രയോജനിക് എഞ്ചിന്‍ ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അത് കൂടി പൂര്‍ണമായാല്‍ മാത്രമേ ക്രയോജനിക് ഘട്ടം പൂര്‍ണമാവുകയുള്ളൂ എന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

മുന്നൊരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ -3
ചന്ദ്രയാൻ -3 തയ്യാർ; നിർണായക പരിശോധന വിജയകരമായി പൂർത്തിയാക്കി

കഴിഞ്ഞ മാസമാണ് ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡര്‍ ഭാഗം പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ വെച്ചായിരുന്നു നിര്‍ണായകമായ EMI / EMC ( ഇലക്ട്രോ - മാഗ്‌നെറ്റിക് ഇന്റര്‍ഫറന്‍സ് / ഇലക്ട്രോ-മാഗ്‌നെറ്റിക് കോംപാറ്റിബിളിറ്റി ) പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുളളൂ. ഈ വർഷം അവസാനത്തോടെ വിക്ഷേപണം നടക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in