സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?

സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?

ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ പേടകത്തിലെത്തിയത്
Updated on
1 min read

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വിൽമോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇരുവരുടെയും സഞ്ചാര പേടകമായ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് സംഭവിച്ച തകരാറാണ് പുതിയ പ്രശ്‌നം.

ജൂൺ 13നായിരുന്നു സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്‌പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും മുൻനിർത്തി യാത്ര രണ്ടാഴ്ചത്തേക്കു മാറ്റിവെച്ചു. തുടർന്ന് ജൂൺ 26 ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിനു സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതോടെ യാത്ര വീണ്ടും മുടങ്ങുകയായിരുന്നു.

സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?
ചരിത്രം കുറിച്ച് ചൈന; ചന്ദ്രന്റെ വിദൂരവശത്തെ മണ്ണും കല്ലുകളുമായി ചാങ്'ഇ-6 പേടകം ഭൂമിയിൽ തിരിച്ചെത്തി

വിക്ഷേപണ സമയം മുതൽ സ്റ്റാർലൈനര്‍ പേടകത്തിൽ ഹീലിയം വാതക ചോർച്ച കണ്ടെത്തിയതും പേടകത്തിലെ 28 ത്രസ്റ്ററുകളിൽ ചിലതിന് തകരാറ് കണ്ടെത്തിയതുമാണ് തിരിച്ചുയാത്ര വൈകാൻ കാരണം. തിരികെ ഭൂമിയിൽ എത്താൻ ചുരുങ്ങിയത് 14 ത്രസ്റ്ററുകൾ ആവശ്യമുണ്ട്.

അതേസമയം, സംഭവത്തിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കും സ്റ്റാർലൈനർ പേടകം നിർമിച്ച ബോയിങ് കമ്പനിക്കെതിരെയും വിമർശനങ്ങളുയരുന്നുണ്ട്. ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തിയത്.

സാങ്കേതിക തകരാറുകള്‍ കണ്ടെത്തയതിനെത്തുടര്‍ന്ന് നാല് തവണയാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്. മേയ് ഏഴിന് ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം രാവിലെ 8.34നു പേടകം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഓക്‌സിജന്‍ റിലീവ് വാല്‍വ് തകരാര്‍ കണ്ടെത്തിയതനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

സുനിതയ്ക്കും ബച്ച് വിൽമോറിനും നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും 45 ദിവസം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇരുവർക്കും തുടരാൻ സാധിക്കുമെന്നും അടിയന്തര സാഹചര്യത്തിൽ 72 ദിവസം വരെ തുടരാൻ സാധിക്കുമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.

സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?
കൊച്ചി അമൃതയിൽ ട്രാൻസ് വുമണിനെ കൺവെർഷൻ തെറാപ്പിക്ക് വിധേയയാക്കിയെന്ന് ആരോപണം, ഡിജിപിക്ക് പരാതി

സുനിത വില്യംസിന്റെയും വിൽമോറിന്റെയും തിരിച്ചുവരവ് സാധ്യമാക്കാൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സഹായം തേടിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം ഉപയോഗിച്ച് ഇരുവരയെും തിരികെയെത്തിക്കാനുള്ള സാധ്യതകളാണ് ആരായുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ ഇതിന്റെ നിലവില്ലെന്നാണ് നാസയുടെയും ബോയിങ് കമ്പനിയുടെയും നിലപാട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരെയും വസ്തുക്കളും എത്തിക്കാൻ അംഗീകാരം ലഭിച്ച സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്.

ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശത്ത് എത്തുന്നത്. 1998 ലാണ് സുനിത ആദ്യമായി നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2006ലും 2012ലും സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നേരം നടന്ന രണ്ടാമത്തെ വനിത എന്ന നേട്ടം സുനിതയ്ക്കാണ്.

logo
The Fourth
www.thefourthnews.in