സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

ഭൂമിയില്‍നിന്ന് 2000 പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതിന്‌റെ ഫലമായി രൂപംകൊണ്ടതാണ് ബിഎച്ച്3 എന്ന ഈ തമോഗര്‍ത്തമെന്ന് കരുതുന്നു
Updated on
2 min read

സൂര്യന്‌റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം കണ്ടെത്തി ജ്യോതിശാസ്ത്ര ഗവേഷകര്‍. ഭൂമിയില്‍നിന്ന് 2000 പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതിന്‌റെ ഫലമായി രൂപംകൊണ്ടതാണ് ബിഎച്ച്3 എന്ന ഈ തമോഗര്‍ത്തമെന്നാണ് കരുതുന്നത്.

ക്ഷീരപഥത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ തമോഗര്‍ത്തമാണ് ബിഎച്ച്3. ഭ്രമണപഥത്തിലുള്ള അക്വില നക്ഷത്രസമൂഹത്തിലെ സഹനക്ഷത്രത്തെ ഇത് ശക്തമായി വലിച്ചുപിടിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മറ്റ് ജ്യോതിശാസ്ത്ര ഗവേഷകരെ കൂടുതല്‍ നിരീക്ഷണങ്ങളിലേക്ക് പ്രാപ്തരാക്കാന്‍ ആസൂത്രണം ചെയ്യുന്നതിനു മുന്‍പേയാണ് പുതിയ തമോഗര്‍ത്തം സംബന്ധിച്ച കണ്ടെത്തലുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

''ഇത് തികച്ചും ആശ്ചര്യജനകമാണ്,'' ജ്യോതിശാസ്ത്രജ്ഞനും പാരിസ് ഒബ്‌സര്‍വേറ്ററിയിലെ ഗയ കൊളാബറേഷന്‍ അംഗവുമായ ഡോ. പെസ്‌ക്വെലെ പനുസാവോ പറഞ്ഞു. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അടുത്ത രണ്ടാമത്തെ നക്ഷത്ര തമോഗര്‍ത്തവും ആകാശഗംഗയിലെ ഏറ്റവും വലിയ തമോഗര്‍ത്തവുമാണിതെന്ന് അദ്ദേഹം പറയുന്നു.

ഭീമാകാരമയ നക്ഷത്രങ്ങള്‍ തകരുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. സൂര്യനെക്കാള്‍ 10 മടങ്ങ് വലുപ്പമുള്ള നിരവധി തമോഗര്‍ത്തങ്ങള്‍ ക്ഷീരപഥത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് സൂര്യഭാരമുള്ള സജിറ്റേറിയസ് എയാണ് ക്ഷീരപഥത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും ആകര്‍ഷണീയമായ തമോഗര്‍ത്തം. ഇത് ആകാശഗംഗ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതും നക്ഷത്രം പൊട്ടിത്തെറിച്ചല്ലാതെ, വാതകങ്ങളുടെയും വലിയ മേഘങ്ങളുടെയും തകര്‍ച്ചയില്‍നിന്നുണ്ടായതുമാണ്.

സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
റോക്കറ്റ് എന്‍ജിനുകള്‍ക്കു ഭാരംകുറഞ്ഞ നോസല്‍ വികസിപ്പിച്ച് ഐസ്ആര്‍ഒ; പേലോഡ് ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക നേട്ടം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗൈയാ ദൗത്യം ശേഖരിച്ച ഏറ്റവും പുതിയ ഡേറ്റയില്‍ ബിഎച്ച്3 കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ ത്രീഡി മാപ്പ് ഏകോപിപ്പിക്കുകയെന്ന ഉദ്യേശ്യത്തോടെ 2013-ലാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ചത്.

ഗൈയ നിരീക്ഷണങ്ങള്‍ ഗവേഷകര്‍ അവലോകനം ചെയ്യുമ്പോള്‍ വടക്കന്‍ അര്‍ധഗോളത്തിലെ ആകാശത്ത് ദൃശ്യമാകുന്ന നക്ഷത്രസമൂഹമായ അക്വിലയിലെ ഒരു നക്ഷത്രത്തില്‍ പ്രത്യേകചലനം ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. സൂര്യനെക്കാള്‍ 33 മടങ്ങ് വലുപ്പുമുള്ള ഒരു തമോഗര്‍ത്തം സൂര്യനെ വലിക്കുന്നതായി ഗവേഷകര്‍ വിലയിരുത്തുന്നു.

ചിലിയിലെ അറ്റകാമ മരുഭൂമിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ ദൂരദര്‍ശിനിയില്‍നിന്നുള്ള കൂടുതല്‍ നിരീക്ഷണങ്ങള്‍ ബിഎച്ച് 3യുടെ ഭാരവും നക്ഷത്രത്തിന്‌റെ ഭ്രമണപഥവും നിരീക്ഷിച്ചു. ഇത് പതിനൊന്നര വര്‍ഷം കൂടുമ്പോള്‍ തമോഗര്‍ത്തത്തെ വലംവയ്ക്കുന്നു. ക്ഷീരപഥത്തിന്‌റെ മധ്യഭാഗത്തുള്ള തമോഗര്‍ത്തം മാത്രമാണ് ഇതിനെക്കാള്‍ ഭാരമുള്ളതെന്ന് പനുസാവോ പറയുന്നു.

ക്ഷീരപഥത്തിലെ മറ്റ് തമോഗര്‍ത്തങ്ങളെ അപേക്ഷിച്ച് ഭാരം കൂടിയതാണ് ബിഎച്ച് 3എങ്കിലും വിദൂര ഗാലക്‌സികളില്‍ തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍, ബഹിരാകാശ സമയത്തുണ്ടാകുന്ന തരംഗങ്ങള്‍ എന്നിവയുടേതിന് സമാനമാണ്.

സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താൻ ആരംഭിച്ച് ഇന്‍സാറ്റ്-3ഡിഎസ്; ആദ്യത്തേത് പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഗുരുത്വാകര്‍ഷണ തരംഗങ്ങളുള്ള ഈ തമോഗര്‍ത്തത്തിന്‌റെ ഭാരം വിദൂര ആകാശഗംഗങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളുവെന്നും പനുസാവോ പറയുന്നു. ഇത് ആകാശഗംഗയില്‍ കണ്ട നക്ഷത്ര തമോഗര്‍ത്തങ്ങളും അതിന്‌റെ ഗുരുത്വാകര്‍ഷണ തരംഗങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതായി അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

''ക്ഷീരപഥത്തിലെ 100 മീറ്ററില്‍ തമോഗര്‍ത്തങ്ങളുണ്ടാകാം. എന്നാല്‍ അവയുടെ ഭാരവും അവ സൃഷ്ടിക്കുന്ന ശക്തമായ തരംഗങ്ങളും കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇവയുടെ ഭൂരിഭാഗത്തിനു ചുറ്റും നക്ഷത്രം ഭ്രമണം ചെയ്യാത്തതിനാല്‍ നമുക്ക് അദൃശ്യവുമാണ്,''-പനുസാവോ പറഞ്ഞു.

ബിഎച്ച് 3 തമോഗര്‍ത്തം രൂപപ്പെട്ട നക്ഷത്രത്തില്‍നിന്ന് പൊട്ടിത്തെറിച്ച വസ്തുക്കളാല്‍ ഇത് മലിനമായതായി സൂചനയൊന്നും ലഭിച്ചില്ല. ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് സഹനക്ഷത്രത്തിന്‌റെറെ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ കടക്കുന്നതിനുമുന്‍പതന്നെ തമോഗര്‍ത്തം രൂപംകൊണ്ടതായാണ്.

സൂര്യന്റെ 33 മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തം; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
സൂര്യപ്രകാശത്തെ തിരിച്ചയച്ചു; ചൂട് കുറയ്ക്കാന്‍ രഹസ്യ പരീക്ഷണവുമായി അമേരിക്കൻ ശാസ്ത്രജ്ഞര്‍

2025 അവസാനത്തോടെ ഗൈയ ഡേറ്റയുടെ അടുത്ത ഘട്ടം പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഈ കണ്ടുപിടിത്തത്തിന്‌റെ പ്രാധാന്യമാണ് ബിഎച്ച്3യുടെ വിവരങ്ങള്‍ നേരത്തെ പുറത്തുവിടാന്‍ ജ്യോതിശാസ്ത്ര ഗവേഷകരെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സാധിക്കും.

ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നാലുടന്‍ തമോഗര്‍ത്തത്തില്‍നിന്ന് എന്തെങ്കിലും ഉദ്‌വമനം നടക്കുന്നുണ്ടോയെന്ന് അറിയാനുള്ള നിരീക്ഷണത്തിനായി ആളുകള്‍ തിരക്കുകൂട്ടുമെന്ന് പനുസാവോ പറയുന്നു. തമോഗര്‍ത്തത്തെ വലയം ചെയ്യുന്ന നക്ഷത്രത്തില്‍നിന്ന് പുറത്തുവരുന്ന കാറ്റിനെക്കുറിച്ചും തമോഗര്‍ത്തത്തിന്‌റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുമെല്ലാം ഈ നിരീക്ഷണങ്ങള്‍ വ്യക്തമാക്കും.

logo
The Fourth
www.thefourthnews.in