സുല്‍ത്താന്‍ അല്‍നയാദി
സുല്‍ത്താന്‍ അല്‍നയാദി

ബഹിരാകാശത്തുനിന്ന് ഈദ് ആശംസകളുമായി സുല്‍ത്താന്‍ അല്‍നയാദി

ക്രൂ 6 ദൗത്യവുമായി ബഹിരാകാശത്തേക്ക് പറന്നുകൊണ്ടാണ് സുല്‍ത്താന്‍ അല്‍നയാദി ഇത്തവണ റംസാന്‍ മാസത്തിന് ആരംഭം കുറിച്ചത്
Updated on
1 min read

റംസാന്‍ മാസം ആരംഭിച്ചതോടെ വ്രതത്തിന്റെയും പ്രാർത്ഥനയുടെയും നാളുകളിലാണ് ലോകമെങ്ങുമുള്ള മുസ്ലിം വിശ്വാസികൾ. ഇഫ്താര്‍ വിരുന്നുകളും ആഘോഷങ്ങളും സജീവമായിക്കൊണ്ടിരിക്കെ തീര്‍ത്തും വ്യത്യസ്തമായ ഈദ് ആശംസ ശ്രദ്ധ നേടുകയാണ്. യുഎഇ സ്വദേശി സുല്‍ത്താന്‍ അല്‍നയാദിയുടേതാണ് ആ ആശംസ. ബഹിരാകാശ യാത്രികനായ അല്‍നയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നാണ് ആശംസ അറിയിച്ചിരിക്കുന്നത്.

''റംസാന്‍ ആശംസകള്‍. ഈ മാസം എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും നിങ്ങള്‍ക്ക് ലഭിക്കട്ടെ,'' എന്ന് കുറിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മനോഹരമായ രാത്രി ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചു.

ക്രൂ 6 ദൗത്യവുമായി ബഹിരാകാശത്തേക്ക് പറന്നുകൊണ്ടാണ് സുല്‍ത്താന്‍ അല്‍നയാദി ഇത്തവണ റംസാന്‍ മാസത്തിന് ആരംഭം കുറിച്ചത്. ഭൂമിയുടെ പുറത്തേക്ക് ഇത്ര ദൂരം യാത്ര ചെയ്യുന്ന ആദ്യ യു എ ഇ പൗരനാണ് അല്‍നയാദി. ഈ റംസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പുതിയ ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും യാത്ര തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

റംസാന്‍ ആശംസകള്‍ ഈ മാസം എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും നിങ്ങള്‍ക്ക് ലഭിക്കട്ടെ എന്ന് ആശംസകളോടൊണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തത്

പോഷകാഹരക്കുറവ് പരിഹരിക്കാനും ജലാശം നിലനിര്‍ത്താനും സഹായിക്കുന്ന ഭക്ഷണമാണ് ബഹിരാകാശ യാത്രയില്‍ കരുതിയിട്ടുള്ളതെന്നും നയാദി പറഞ്ഞിരുന്നു.

19 ഓളം പരീക്ഷണങ്ങള്‍ നടപ്പിലാക്കാനുള്ള ബഹിരാകാശ യാത്രയാണു നയാദി ഉൾപ്പെട്ട സംഘത്തിന്റേത്. ബഹിരാകാശത്ത് കഴിയുമ്പോഴും വിദ്യാര്‍ഥികളോട് സംവദിക്കാനും കാര്യങ്ങള്‍ സംസാരിക്കാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും നയാദി ശ്രമിക്കുന്നുണ്ട്.

ബഹിരാകാശത്ത് ജീവിക്കാനുള്ള കായികക്ഷമത പരിശോധിച്ച് ഉറപ്പാക്കിയശേഷം എല്ലാ വിധ പരിശീലനവും നല്‍കിയാണു യാത്രികനെ ദൗത്യത്തിനായി പ്രാപ്തനാക്കുക.

ഇസ്ലാമിക വിശ്വാസികളുടെ വിശുദ്ധ മാസമാണ് റംസാന്‍. ഉപവാസവും പ്രാര്‍ഥനയും ദാനധര്‍മങ്ങളുമായാണ് ഒരോ റംസാന്‍ മാസവും കടന്നുപോകുക. ആത്മപരിശോധനയുടെ നോമ്പുകാലം ഇത്തവണ മാര്‍ച്ച് 22നാണ് ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in