മസ്കിന് തിരിച്ചടി; സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ ഭാവി വിക്ഷേപണം തടഞ്ഞു
ഇലോണ്‍ മസ്‌കിന്‌റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന് തിരിച്ചടി. സ്‌പേസ് എക്‌സിന്‌റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ ഭാവി വിക്ഷേപണം അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞു. പരാജയപ്പെട്ട ആദ്യ വിക്ഷേപണം ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‌റെ നടപടിക്ക് പിന്നില്‍. റോക്കറ്റ് പൊട്ടിത്തെറിച്ചതില്‍ എഫ്എഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ 20 നായിരുന്നു ലോകം കാത്തിരുന്ന വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് മൂന്നു മിനിറ്റിനകം പൊട്ടിത്തെറിക്കുകയായിരുന്നു. വിജയകരമായ പരാജയമെന്നാണ് ആദ്യ വിക്ഷേപണത്തെ സ്‌പേസ് എക്‌സ് വിശേഷിപ്പിച്ചത്. 39 കിലോമീറ്റര്‍ ഉയരത്തിലെത്തിയതിന് ശേഷമായിരുന്നു അപകടം. വലിയ നാശനഷ്ടമാണ് പൊട്ടിത്തെറിയുണ്ടാക്കിയത്. വിക്ഷേപണത്തറ ബോംബ് വര്‍ഷിച്ചത് പോലെ തകര്‍ന്നിട്ടുണ്ട്. അപകടകരമയ അവശിഷ്ടങ്ങള്‍ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും ചിതറിത്തെറിച്ചു. ഇവയുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇടപെടല്‍.
ടെക്‌സാസിലെ ബോക്കാ ചിക്കയിലെ സ്‌പേസ്എക്‌സിന്‌റെ വിക്ഷേപണ കേന്ദ്രത്തിന് സമീപം ഏതാണ്ട് 10 കിലോമീറ്റര്‍ ദൂരം വരെ അവശിഷ്ടങ്ങള്‍ വീണെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിമൂലം ഉണ്ടായ കനത്ത പുകയും പൊടിപടലങ്ങളും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കി. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് മേഖല. ഇത് വിഷയത്തിന്‌റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
വിക്ഷേപണ കേന്ദ്രത്തിന് സമീപം ഏതാണ്ട് 10 കിലോമീറ്റര്‍ ദൂരം വരെ അവശിഷ്ടങ്ങള്‍ വീണെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണം സ്വാഭാവിക നടപടിക്രമമെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‌റെ വിശദീകരണം. വിക്ഷേപം പരിസ്ഥിതിക്കും സമീപവാസികളായ ജനങ്ങള്‍ക്കും അപകടമുണ്ടാക്കിയോ എന്ന് പരിശോധിക്കും. അന്വേഷണം മാസങ്ങള്‍ നീണ്ടേക്കാം. വിപുലമായ പരിഹാര പദ്ധതി ആവിഷ്‌ക്കരിച്ചതിന് ശേഷമാകും ഇനി വിക്ഷേപണം അനുവദിക്കൂ.