ദൗത്യം പൂർത്തിയാക്കാനായില്ല; ചന്ദ്രോപരിതലത്തില്‍ ലാൻഡിങ്ങിനിടെ ചരിഞ്ഞ് വീണ യുഎസ് പേടകം ഒഡീസിയസ്  'ഗാഢനിദ്രയിൽ'

ദൗത്യം പൂർത്തിയാക്കാനായില്ല; ചന്ദ്രോപരിതലത്തില്‍ ലാൻഡിങ്ങിനിടെ ചരിഞ്ഞ് വീണ യുഎസ് പേടകം ഒഡീസിയസ് 'ഗാഢനിദ്രയിൽ'

ദക്ഷിണധ്രുവത്തിനടുത്തുള്ള മലാപെര്‍ട്ട് - എ ഗര്‍ത്തത്തിലാണ് പേടകം ഇറക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇവിടെ നിന്ന് 200 കിമീ അകലെയുള്ള ഷൂംബെര്‍ഗര്‍ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്
Updated on
2 min read

അമേരിക്കന്‍ ചാന്ദ്ര പര്യവേഷണ പേടകമായ ഒഡീസിയസ് പ്രവർത്തനരഹിതമായതായി സ്ഥിരീകരിച്ചു. ഇതോടുകൂടി ദൗത്യം അവസാനിച്ചതായും പേടകം നിര്‍മിച്ച ഇന്റൂയിറ്റീവ് മെഷീന്‍സ് എന്ന സ്ഥാപനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ പേടകം ചരിഞ്ഞുവീണതായി കണ്ടെത്തിയിരുന്നു. പേടകം ചന്ദ്രോപരിതലത്തിൽ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നതെന്ന് ഇന്റൂയിറ്റീവ് മെഷീന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലാന്റിങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ബാക്ക് അപ്പ് ഗൈഡന്‍സ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് ലാന്റിങിന് ശേഷം നിരവധി മിനിറ്റുകള്‍ കഴിഞ്ഞാണ് പേടകവുമായി ബന്ധം പുന:സ്ഥാപിക്കാനായത്. ഭ്രമണപഥത്തിൽനിന്ന് 73 മിനുറ്റ് കൊണ്ടാണ് ഒഡീസിയസ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്.

ദൗത്യം പൂർത്തിയാക്കാനായില്ല; ചന്ദ്രോപരിതലത്തില്‍ ലാൻഡിങ്ങിനിടെ ചരിഞ്ഞ് വീണ യുഎസ് പേടകം ഒഡീസിയസ്  'ഗാഢനിദ്രയിൽ'
ചന്ദ്രനില്‍നിന്നുമുള്ള ആദ്യ ചിത്രമയച്ച് ഒഡീസിയസ്; ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകം

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 നാണ് ഒഡീസിയസ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പ്രദേശത്തിറങ്ങിയത്. ലാന്‍ഡിങിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് സിസ്റ്റം സ്റ്റാൻഡ്ബൈ മോഡിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. കംപ്യൂട്ടറുകളെയും പവർ സിസ്റ്റങ്ങളെയും സ്റ്റാൻഡ്‌ബൈ മോഡിലേക്ക് മാറ്റുന്നതിന് മുൻപ് ഒഡീസിയസിൽ നിന്ന് അവസാനമായി ഫ്ലൈറ്റ് കൺട്രോളറുകൾക്ക് ഒരു ചിത്രം അയച്ചിരുന്നു. ലാൻഡിങ്ങിനിടെ സംഭവിച്ച തകരാറുകൾ ലാൻഡറിൻ്റെ ബാറ്ററികൾ തീരുന്നതിന് കാരണമായെന്നും ഇതുമൂലമാണ് ഒഡീസിയസ് ഗാഢനിദ്രയിലാണ്ടതെന്നും ഇന്റൂയിറ്റീവ് മെഷീന്‍സ് വക്താവ് ജോഷ് മാർഷൽ വ്യക്തമാക്കി. മൂന്ന് ആഴ്ചകൾക്കുള്ളിൽ ലാൻഡറിൻ്റെ പുനരുജ്ജീവന ശേഷി സംരക്ഷിക്കാനാണ് പവർ സിസ്റ്റത്തെ സ്റ്റാൻഡ്‌ബൈ മോഡിലേക്ക് മാറ്റിയതടക്കമുള്ള മുൻകരുതൽ നടപടികളിലൂടെ ലക്ഷ്യമിട്ടത്.

ദക്ഷിണധ്രുവത്തിനടുത്തുള്ള മലാപെര്‍ട്ട് - എ ഗര്‍ത്തത്തിലാണ് പേടകം ഇറക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇവിടെ നിന്ന് 200 കിമീ അകലെയുള്ള ഷൂംബെര്‍ഗര്‍ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങിയത്. ഒരു പേടകവും ഇതുവരെ ഇറങ്ങാത്ത ചന്ദ്രനിലെ ഏറ്റവും തെക്കുനിന്നുള്ള ചിത്രങ്ങളും പേടകം ഭൂമിയിലേക്ക് അയച്ചിരുന്നു.

ദൗത്യം പൂർത്തിയാക്കാനായില്ല; ചന്ദ്രോപരിതലത്തില്‍ ലാൻഡിങ്ങിനിടെ ചരിഞ്ഞ് വീണ യുഎസ് പേടകം ഒഡീസിയസ്  'ഗാഢനിദ്രയിൽ'
ഗഗൻയാൻ നായകനായി മലയാളി; ആരാണ് പ്രശാന്ത് നായർ?

1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി ചന്ദ്രനിലെത്തിയ അമേരിക്കന്‍ പേടകമാണ് ഒഡീസിയസ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകവും ഒഡീസിയസ് ആണ്. നാസയും സ്വകാര്യ സ്ഥാപനമായ ആസ്ട്രോബോട്ടിക്കും ചേർന്ന് കഴിഞ്ഞ മാസം മറ്റൊരു ദൗത്യം നടത്തിയിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദൗത്യം പരാജയപ്പെടുകയായിരുന്നു . ഇതോടെ ചന്ദ്രനിലെത്തുന്ന ആദ്യ വാണിജ്യ ബഹിരാകാശ പേടകമെന്ന റെക്കോർഡും ഒഡീസിയസിന് സ്വന്തമാണ്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകില്ലെങ്കിലും നാസയുടെ പുതിയ ചാന്ദ്രദൗത്യങ്ങളുടെ ആദ്യ വിജയമായി തന്നെയാണ് ഒഡീസിയസ് ദൗത്യത്തെ കണക്കാക്കുന്നത്.

14 അടിയുള്ള ഷഡ്ഭുജാകൃതിയിലുള്ള ഇന്‌റിറ്റ്യൂവ് മെഷീൻസ് ജീവനക്കാർ ഓഡി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നോവ-സി ലാൻഡർ, നാസയുടെ വാണിജ്യ ചാന്ദ്ര പേലോഡ് സേവനങ്ങളുടെ (സിഎൽപിഎസ്) സംരംഭത്തിൻ്റെ ഭാഗമാണ്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ആർട്ടെമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉൾപ്പെടെയുള്ളവ പഠിക്കാൻ ആവശ്യമായ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്.

ദൗത്യം പൂർത്തിയാക്കാനായില്ല; ചന്ദ്രോപരിതലത്തില്‍ ലാൻഡിങ്ങിനിടെ ചരിഞ്ഞ് വീണ യുഎസ് പേടകം ഒഡീസിയസ്  'ഗാഢനിദ്രയിൽ'
ഗഗൻയാൻ: മലയാളിയായ പ്രശാന്ത് നായർ ഉൾപ്പെടെ നാലുപേർ ബഹിരാകാശത്തേക്ക്, തിരഞ്ഞെടുപ്പ് നടന്നത് മൂന്ന് വർഷം മുമ്പ്

ബഹിരാകാശ യാത്രികരെ അയയ്ക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്ത്രീയമായി മനസിലാക്കുന്നതിന് വേണ്ടി നാസയുടെ ഉപകരണങ്ങളും ഒഡീസിയസ് വഹിക്കുന്നുണ്ട്. അപ്പോളോയില്‍നിന്നു വ്യത്യസ്തമായി ദീര്‍ഘകാല ആവാസ വ്യവസ്ഥകള്‍ നിര്‍മിക്കുക, കുടിവെള്ളത്തിനായി ചന്ദ്രോപരിതല്തതിലെ ഐസ് ഉപയോഗിക്കുക, ചൊവ്വയിലേക്കുള്ള ദൗത്യത്തിനായി റോക്കറ്റ് ഇന്ധനം ശേഖരിക്കുക തുടങ്ങിയ ആലോചനകളും നാസയ്ക്കുണ്ട്.

logo
The Fourth
www.thefourthnews.in