വെളിച്ചത്തിനും ചുറ്റും പ്രാണികള്‍ പറക്കുന്നതിന് കാരണമെന്താണ്?
ഇരുട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും ലൈറ്റ് അണച്ചു കഴിഞ്ഞാലും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് പതിവാണ്. അപ്പോള്‍ ഫോണിന്റെ വെളിച്ചത്തിലേക്കെത്തുന്ന പ്രാണികളെ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും അതിന്റെ കാരണം. രാത്രികാലങ്ങളില്‍ മാത്രം ഈ പ്രാണികള്‍ എവിടെ നിന്നുവരുന്നു എന്ന് തോന്നിപോകുന്ന തരത്തിലാണ് വെളിച്ചത്തോട് ചേര്‍ന്ന് പ്രാണികളുടെ സഞ്ചാരം . എന്തുകൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?
പകല്‍ സമയത്ത് പറക്കുന്ന പ്രാണികളെ തന്നെയാണ് പലപ്പോഴും രാത്രി കാലങ്ങളിലും കണ്ടുവരുന്നത്. എന്നാല്‍ രാത്രിയിലെ കൃത്രിമ വെളിച്ചത്തില്‍ സഞ്ചാര പാത നഷ്ടപ്പെടുന്നതോടെ ഇവ പരിഭ്രാന്തരാവുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. പകല്‍ സമയത്ത് പറക്കുന്നതില്‍ കൃത്യത പാലിക്കുന്ന പ്രാണികള്‍ക്ക് പക്ഷേ രാത്രികാലങ്ങളിലെ സഞ്ചാരത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്.
കൃത്രിമ വെളിച്ചത്തിന്റെ സാനിധ്യത്തില്‍ അവയുടെ പറക്കല്‍ പാതയില്‍ മാറ്റം സംഭവിക്കുന്നതാണ് ഇതിനു കാരണം. നിശാ ശലഭങ്ങളും പ്രാണികളും കൃത്രിമ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ് . ഇപ്പോഴിതാ പ്രാണികളുടെ സഞ്ചാരപാതയിലെ വ്യതിചലനത്തിന് മറ്റൊരു നിര്‍വചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകര്‍. കൃത്രിമ വെളിച്ചത്തിലൂടെ സഞ്ചരിക്കുന്ന പ്രാണികള്‍ക്ക് ആ വെളിച്ചത്തില്‍ തട്ടി അവയുടെ സ്വാഭാവിക ചലനത്തില്‍ തടസം സംഭവിക്കുന്നുവെന്നും ഇതിലൂടെ പരിഭ്രാന്തരായ ഇവര്‍ എങ്ങനെയൊക്കെയോ പറക്കാന്‍ നോക്കുകയാണെന്നുമാണ് വാദം
കൃത്രിമ വെളിച്ചം ആകാശത്തു നിന്നാണ് വരുന്നതെന്നാണ് പ്രാണികള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നത്
ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെയും ജീവശാസ്ത്ര ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൃത്രിമ വെളിച്ചം ആകാശത്തു നിന്നാണ് വരുന്നതെന്നാണ് പ്രാണികള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. കൃത്രിമ വെളിച്ചത്തിനു സമീപം അനിയന്ത്രിതമായ പാതകള്‍ ഉണ്ടാക്കാന്‍ പ്രാണികള്‍ക്ക് സാധിക്കുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.
നിര്‍മിത വെളിച്ചത്തിനു ചുറ്റും പറക്കുന്ന പ്രാണികളെ തുടര്‍ച്ചയായി പഠന വിധേയമാക്കിയായിരുന്നു പഠനം. പ്രാണികളുടെ ചലനം നിരീക്ഷിക്കാനായി സ്റ്റീരിയോ വീഡിയോഗ്രഫി സംവിധാനവും ഉപയോഗിച്ചിരുന്നു. കോസ്റ്റാറിക്കയിലെ ലാബിലും വനങ്ങളിലുമുള്ള ഡ്രാഗണ്‍ഫൈ്‌ളകള്‍ , ചിത്ര ശലഭങ്ങള്‍, പാറ്റകള്‍ എന്നീ ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം.
ചില സമയങ്ങളില്‍ ഷഡ്പദങ്ങളില്‍ ചിലത് വെളിച്ചത്തിന് മുകളിലേക്കും താഴേക്കും പറക്കുന്നതും ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. പകല്‍ സമയങ്ങളില്‍, ദിശാബോധം ഉള്ള പ്രാണികള്‍ക്ക് എങ്ങനെ വേണമെങ്കിലും സഞ്ചരിക്കാന്‍ കഴിയും. അതേ സമയം കൃത്രിമ വെളിച്ചത്തിലേക്കെത്തുമ്പോള്‍ അവയ്ക്ക് ഈ കഴിവ് നഷ്ടപ്പെടുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
രാത്രി സമയം വെളിച്ചത്തെ അതിജീവിക്കാന്‍ സാധിക്കാത്തതു മൂലം ലോകമെമ്പാടുമുള്ള പ്രാണികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം സംഭവിച്ചുവെന്നാണ് പഠനങ്ങള്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. കീടനാശിനികളുടെ അമിതോപയോഗവും അക്രമകാരികളായ സ്പീഷിസുകളുടെ ഉത്ഭവവും കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം പ്രാണികളുടെ അതിജീവനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.