സാത്വിക്-ചിരാഗ് സഖ്യത്തിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം; ശ്രീശങ്കറിന് അര്‍ജുന, ഭാസ്‌കരന് ദ്രോണാചാര്യ

സാത്വിക്-ചിരാഗ് സഖ്യത്തിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം; ശ്രീശങ്കറിന് അര്‍ജുന, ഭാസ്‌കരന് ദ്രോണാചാര്യ

26 താരങ്ങള്‍ക്കാണ് ഇക്കുറി അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്
Updated on
2 min read

ദേശീയാ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി താരം എം. ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ കബഡിയ്ക്ക്‌ നല്‍കിയ ആജീവനാന്ത സംഭാവനകള്‍ക്ക് മലയാളി പരിശീലകന്‍ ഇ. ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. കായികരംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ഇക്കുറി പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ അഭിമാന താര ജോഡിയായ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിനാണ്.

26 താരങ്ങള്‍ക്കാണ് ഇക്കുറി അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീശങ്കറിനു പുറമേ അത്‌ലറ്റിക്‌സില്‍ നിന്ന് ദീര്‍ഘദൂര താരം പാരുള്‍ ചൗധരിക്കാണ് അവാര്‍ഡ് ലഭിച്ചത്. ക്രിക്കറ്റില്‍ നിന്ന് മുഹമ്മദ് ഷമിക്കു മാത്രമാണ് പുരസ്‌കാരം. ഹോക്കിയില്‍ പുരുഷ ടീം ഗോള്‍കീപ്പര്‍ കൃഷന്‍ പഥക്കിനും വനിതാ ടീമംഗം സുശീല ചാനുവിനും പുരസ്‌കാരം ലഭിച്ചു.

എം. ശ്രീശങ്കര്‍
എം. ശ്രീശങ്കര്‍

അഞ്ച് പേര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്. ഗുസ്തി പരിശീലകന്‍ ലളിത് കുമാര്‍, ചെസ് പരിശീലകന്‍ ആര്‍.ബി രമേഷ്, പാരാ അത്‌ലറ്റിക്‌സ് പരിശീലകന്‍ മഹാവീര്‍ പ്രസാദ് സെയ്‌നി, ഹോക്കി പരിശീലകന്‍ ശിവേന്ദ്ര സിങ്, മധ്യപ്രദേശിനെ കായികയിനമായ മല്ലാക്കാമ്പ് പരിശീലകന്‍ ഗണേഷ് പ്രഭാകര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ. ആജീവനാന്ത സംഭാവനകള്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം മൂന്നുപേര്‍ക്കാണ് ലഭിച്ചത്. ഭാസ്‌കരനു പുറമേ ഗോള്‍ പരിശീലകന്‍ ജ്‌സകിരത് സിങ് ഗ്ര്യൂവാള്‍, ടേബിള്‍ ടെന്നീസ് പരിശീലകന്‍ ജയന്ത കുമാര്‍ പുഷിലാല്‍ എന്നിവരാണ് മറ്റ് ജേതാക്കള്‍.

ഇ. ഭാസ്‌കരന്‍
ഇ. ഭാസ്‌കരന്‍

ഓജസ് പ്രവീണ്‍, അദിനി ഗോപീചന്ദ്(അമ്പെയ്ത്ത്), മുഹമ്മദ് ഹുസമുദ്ദീന്‍(ബോക്‌സിങ്), ആര്‍. വൈശാലി(ചെസ്), അനുഷ് അഗര്‍വാള്‍, ദിവ്യാകൃതി സിങ്(അശ്വാഭ്യാസം), ദിക്ഷാ ദാഗര്‍(ഗോള്‍ഫ്), പവന്‍കുമാര്‍, റിഥു നേഗി(ഹോക്കി), നസ്‌റീന്‍(ഖൊഖൊ), പിങ്കി(ലോണ്‍ബോള്‍), ഐശ്വര്യ തോമര്‍, ഇഷാ സിങ്,(ഷൂട്ടിങ്), ഹരീന്ദര്‍പാല്‍ സിങ് സന്ധു(സ്‌ക്വാഷ്), ആഹിക മുഖര്‍ജി(ടേബിള്‍ ടെന്നീസ്), സുനില്‍കുമാര്‍, ആന്റിം പംഗല്‍(ഗുസ്തി), നാവ്‌റോം റോഷിബിന ദേവി(വുഷു), ശീതള്‍ ദേവി(പാരാ ആര്‍ച്ചറി), അജയ്കുമാര്‍ റെഡ്ഡി(അന്ധ ക്രിക്കറ്റ്), പ്രാചി യാദവ്(പാരാ കനോയിങ്) എന്നിവരാണ് അര്‍ജുന അവാര്‍ഡ് നേടിയ മറ്റ് താരങ്ങള്‍.

logo
The Fourth
www.thefourthnews.in