ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം, നേട്ടം അശ്വാഭ്യാസത്തില്‍

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം, നേട്ടം അശ്വാഭ്യാസത്തില്‍

ചൈന വെള്ളി സ്വന്തമാക്കിയപ്പോള്‍ വെങ്കലം ചൈനയും ഹോങ് കോങ്ങും പങ്കിട്ടു
Updated on
1 min read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് നേട്ടം. സുദിപ്തി ഹേസൽ, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുൽ ഛേധ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 209.205 പോയിന്റുകളോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈനയാണ് (204.882 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്. 204.852 പോയിന്റോടെ ഹോങ് കോങ്ങും ചൈനയും വെങ്കലം പങ്കിട്ടു.

ഏഷ്യന്‍ ഗെയിംസില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വാഭ്യാസം ടീം ഇവന്റില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. സെയിലിങ്ങില്‍ വെള്ളി നേടി നേഹ ഠാക്കൂറായിരുന്നു മൂന്നാം ദിനം ഇന്ത്യയുടെ മെ‍ഡല്‍ അക്കൗണ്ട് തുറന്നത്. പുരുഷന്മാരുടെ സെയിലിങ്ങ് വിന്‍ഡ് സര്‍ഫര്‍ ആര്‍ എസ് എക്സ് വിഭാഗത്തില്‍ ഈബാദ് അലി വെങ്കലവും നേടി. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 14 ആയി ഉയര്‍ന്നു. സ്വര്‍ണത്തിന് പുറമെ നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇതുവരെ നേടിയത്.

logo
The Fourth
www.thefourthnews.in