ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡിട്ട് സിഫ്റ്റ് സംര, ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡിട്ട് സിഫ്റ്റ് സംര, ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

ഇന്ന് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി ഉയര്‍ന്നു
Updated on
1 min read

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത ഇനത്തില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യയ്ക്ക് സ്വര്‍ണം. സിഫ്റ്റ് കൗര്‍ സംരയാണ് 469.6 പോയിന്റോടെ ഇന്ത്യയ്ക്ക് ഗെയിംസിലെ അഞ്ചാം സ്വര്‍ണം സമ്മാനിച്ചത്. ഇതേ ഇനത്തില്‍ ആഷി ചോക്സി വെങ്കലവും നേടി (451.9 പോയിന്റ്). ചൈനയുടെ ഴാങ് കിയോങ്യുവിനാണ് വെള്ളി (462.3 പോയിന്റ്).

നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീം ഇനത്തില്‍ വെള്ളി നേടിയ സംഘത്തിലും സിഫ്റ്റ് കൗർ സംരയുടേയും ആഷി ചോക്സിയുടേയും സാന്നിധ്യമുണ്ടായിരുന്നു. മണിനി കൗശിക്കായിരുന്നു ടീമിലെ മൂന്നാമത്തെ അംഗം. 1764 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. ചൈനയ്ക്കാണ് സ്വര്‍ണം (1773 പോയിന്റ്). റിപ്പബ്ലിക്ക് ഓഫ് കൊറിയ വെങ്കലവും സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡിട്ട് സിഫ്റ്റ് സംര, ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം
വമ്പന്‍ റെക്കോർഡുകള്‍ പഴങ്കഥ; ഏഷ്യന്‍ ഗെയിംസ്‌ ടി20യില്‍ നേപ്പാളിന്റെ മിന്നല്‍ മൂന്നൂറ്, അതിവേഗ സെഞ്ച്വറിയും ഫിഫ്റ്റിയും

വനിതകളുടെ ഷൂട്ടിങ്ങില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ ഇന്നത്തെ ആദ്യ സ്വര്‍ണം. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയാണ് ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 1759 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്റ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 18 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണം, അഞ്ച് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്.

logo
The Fourth
www.thefourthnews.in