ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം, നേട്ടം വനിതകളുടെ ഷൂട്ടിങ്ങില്‍

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം, നേട്ടം വനിതകളുടെ ഷൂട്ടിങ്ങില്‍

1759 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്
Updated on
1 min read

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ ഷൂട്ടിങ്ങില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് നേട്ടം. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയാണ് ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 1759 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്റ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം.

യോഗ്യതാ റൗണ്ടില്‍ 590 പോയിന്റോടെ മനുവാണ് ഒന്നാമതെത്തിയത്. ഇഷ അഞ്ചാം സ്ഥാനത്തുമെത്തി (586 പോയിന്റ്). 583 പോയിന്റ് നേടി റിഥം ഏഴാമതായി ഫിനിഷ് ചെയ്തു. ഒരു രാജ്യത്തില്‍ നിന്ന് രണ്ട് ഷൂട്ടര്‍മാര്‍ക്ക് മാത്രമാണ് ഫൈനലിലേക്കുള്ള പ്രവേശനം. അതിനാല്‍ റിഥമിന് അവസരം നഷ്ടമായി. വ്യക്തിഗത ഇനത്തിലെ ഫൈനല്‍ ഉച്ചയ്ക്ക് 12 മണിക്കാണ്.

ഷൂട്ടിങ്ങില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്. നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീം ഇനത്തില്‍ വെള്ളി നേടിയിരുന്നു. സിഫത് കൗർ സംര, ആഷി ചോക്സി, മണിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് നേട്ടം കൊയ്തത്. 1764 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. ചൈനയ്ക്കാണ് സ്വര്‍ണം (1773 പോയിന്റ്). റിപ്പബ്ലിക്ക് ഓഫ് കൊറിയ വെങ്കലവും സ്വന്തമാക്കി.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 16 ആയി ഉയര്‍ന്നു. നാല് സ്വര്‍ണം, അഞ്ച് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്.

logo
The Fourth
www.thefourthnews.in