ഏഷ്യന്‍ ഗെയിംസ്: ബോക്സിങ്ങില്‍ മെഡലും ഒളിമ്പിക് യോഗ്യതയും ഉറപ്പിച്ച് പ്രീതി പവാര്‍

ഏഷ്യന്‍ ഗെയിംസ്: ബോക്സിങ്ങില്‍ മെഡലും ഒളിമ്പിക് യോഗ്യതയും ഉറപ്പിച്ച് പ്രീതി പവാര്‍

54 കിലോ ഗ്രാം വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ചാണ് ജയം
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ പ്രീതി പവാര്‍. മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഏഷ്യന്‍ ചാമ്പ്യനുമായ കസാഖിസ്താന്റെ ഷൈന ഷെക്കര്‍ബെക്കോവയെ 4-1 എന്ന സ്കോറിലാണ് പ്രീതി കീഴടക്കിയത്. ജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യത നേടാനും പ്രീതിക്കായി.

ആക്രമണത്തോടെയായിരുന്നു പ്രീതി മത്സരത്തിന് തുടക്കമിട്ടത്. എന്നാല്‍ പരിചയസമ്പന്നയായ കസാഖിസ്താന്‍ പലതവണ പ്രീതിയുടെ പ്രതിരോധം തകര്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രതീയുടെ നിശ്ചയദാര്‍ഢ്യം ആദ്യ റൗണ്ടില്‍ തന്നെ ലീഡ് സമ്മാനിച്ചു. അവസാന മൂന്ന് മിനുറ്റുകളില്‍ ഇരുതാരങ്ങളും പഞ്ചുകളുമായി കളം നിറഞ്ഞെങ്കിലും കൃത്യതക്കുറവ് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ബോക്സിങ്ങില്‍ നിഖത് സരീനും പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.

അതേസമയം ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 35 ആയി. ഒമ്പതു സ്വര്‍ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 107 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27 ഉം ഉസ്‌ബെക്കിസ്ഥാന്‍ 10ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in