വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ രമിത
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ രമിത

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ രമിതയ്ക്ക് വെങ്കലം, മെഡല്‍ നേട്ടം അഞ്ചാക്കി ഇന്ത്യ; പുരുഷ ഹോക്കിയിലും തകര്‍പ്പന്‍ ജയം

നീന്തലില്‍ വനിതകളുടെ 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെ ടീമും പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും ഇന്ത്യ ഫൈനലില്‍ കടന്നിട്ടുണ്ട്
Updated on
1 min read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ രമിത വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. സ്വര്‍ണവും വെള്ളിയും ചൈനയാണ് സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫള്‍ ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ മെഡല്‍. മെഹുലി ഘോഷ്, രമിത, ആഷി ചൗക്‌സി സഖ്യമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പുരുഷ വിഭാഗം ലൈറ്റ് വെയിറ്റ് ഡബിള്‍ സ്കള്‍സിലായിരുന്നു രണ്ടാം മെഡല്‍. അര്‍ജുന്‍ ലാല്‍, അരവിന്ദ് സഖ്യം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷ വിഭാഗം തുഴച്ചലില്‍ നിന്നാണ് മൂന്നാം മെഡലും ഇന്ത്യ ഉറപ്പിച്ചത്. ബാബു ലാല്‍ യാദവ്, ലേഖ് റാം സഖ്യം വെങ്കലം നേടി. പുരുഷ വിഭാഗം തുഴച്ചില്‍ ടീം (എട്ട് പേര്‍) ഇനത്തിലാണ് മൂന്നാം വെള്ളി നേട്ടം.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ രമിത
വെറും ഏഴാം ക്ലാസല്ല, ഇത് കരാട്ടെ കിഡ് ഈശ്വരി

പുരുഷ ഹോക്കിയില്‍ ഉസ്ബെക്കിസ്ഥാനെ ഇന്ത്യ എതിരില്ലാത്ത പതിനാറ് ഗോളുകള്‍ക്ക് തകര്‍ത്തു. മന്ദീപ് സിങ്, വരുണ്‍ കുമാര്‍, ലളിത് ഉപാദ്യായ എന്നിവരുടെ ഹാട്രിക്ക് പ്രകടനമാണ് കൂറ്റന്‍ ജയം സമ്മാനിച്ചത്. അഭിഷേക്, സുഖ്ജീത്ത്, അമിത് രോഹിദാസ്, സഞ്ജയ് എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ തന്നെ ഇന്ത്യ ഏഴ് ഗോള്‍ ലീഡ് നേടിയിരുന്നു.

വനിത ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീം പുറത്തായി

വനിത ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീം പുറത്തായി. നീന്തലില്‍ വനിതകളുടെ 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെ ടീം ഫൈനലിലെത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.41നാണ് ഫൈനല്‍. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ശ്രീഹരി നടരാജനും ഫൈനല്‍ പ്രവേശനം നേടിയിട്ടുണ്ട്. യോഗ്യതാറൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ശ്രീഹരി ഫിനിഷ് ചെയ്തത്.

ഗെയിംസ് വിഭാഗം വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം മെ‍ഡലുറപ്പിച്ചു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ആധികാരികമായി കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 51 റണ്‍സിന് പുറത്താക്കിയ ശഷം 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. നാല് വിക്കറ്റെടുത്ത പൂജ വസ്ത്രാക്കറാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്‍ത്തത്.

logo
The Fourth
www.thefourthnews.in