ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത: ഡൽഹി ഹൈക്കോടതി വിധി ജൂലൈ 29 ന്

ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത: ഡൽഹി ഹൈക്കോടതി വിധി ജൂലൈ 29 ന്

ആന്റിം പംഗലും, സുജീത് കൽക്കലും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുബ്രഹ്മോണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക
Updated on
1 min read

ബജ്‌രംഗ്‌ പൂനിയയെയും, വിനേഷ് ഫോഗാട്ടിനും ട്രയല്‍സ് നടത്താതെ ഏഷ്യന്‍ ഗെയിംസിന് നേരിട്ട് യോഗ്യത നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച വിധി പറയും. അണ്ടർ 20 ലോക ചാമ്പ്യൻ ആന്റിം പംഗലും അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻ സുജീത് കൽക്കലും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുബ്രഹ്മോണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച് ജൂലൈ 29 ശനിയാഴ്ച വിധി പറയുക. മികച്ച താരങ്ങൾ ആരാണെന്ന് കണ്ടെത്തുകയല്ല കോടതിയുടെ ശ്രമമെന്നും പകരം ഏഷ്യൻ ഗെയിംസിലേക്കുള്ള സെലക്ഷൻ നടപടിക്രമങ്ങൾ അഡ്‌ഹോക്ക് കമ്മിറ്റി പാലിച്ചോ ഇല്ലയോ എന്നത് കണ്ടെത്താനാണ് ശ്രമിക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.

ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത: ഡൽഹി ഹൈക്കോടതി വിധി ജൂലൈ 29 ന്
'ട്രയല്‍സില്ലാതെ നേരിട്ട് യോഗ്യത വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാന്‍ നിരസിച്ചു'; സാക്ഷി മാലിക്

65, 53 കിലോഗ്രാം വിഭാഗങ്ങളിൽ മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. എന്നാല്‍ ഈ വര്‍ഷം ഈ വിഭാഗത്തില്‍ ഒരു മത്സരത്തില്‍ പോലും ഇവര്‍ ഗോദയിലിറങ്ങിയിട്ടില്ല. ആ സാഹചര്യത്തില്‍ ട്രയല്‍സ് പോലും ഒഴിവാക്കി ഇവര്‍ക്ക് മാത്രം നേരിട്ട് യോഗ്യത നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ആന്റിം പംഗലും സുജീത് കൽക്കലും അഭിഭാഷകരായ ഹൃഷികേശ് ബറുവ, അക്ഷയ് കുമാർ എന്നിവർ മുഖേന ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബാക്കിയുള്ള എല്ലാ ഗുസ്തി താരങ്ങൾക്കും ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന ട്രയൽസിലൂടെ മാത്രമേ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധിക്കുകയുള്ളു.ഇതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in