'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണം': ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി എം ശ്രീശങ്കർ

'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണം': ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി എം ശ്രീശങ്കർ

ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ലോംഗ് ജംപറും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് കൂടിയാണ് ശ്രീശങ്കർ
Updated on
1 min read

ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കർ. ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് താരം ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറിയത്. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് വിവരം പുറത്തു വിട്ടത്. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ലോംഗ് ജംപറും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് കൂടിയാണ് ശ്രീശങ്കർ. ശ്രീശങ്കറിന്‍റെ മികച്ചദൂരം 8.41 മീറ്ററാണ്.

ഡയമണ്ട് ലീഗ് ഫൈനലും ഏഷ്യന്‍ ഗെയിംസും തമ്മില്‍ 12 ദിവസത്തെ ഇടവേള മാത്രമാണുള്ളതെന്നും ഡയമണ്ട് ലീഗില്‍ പങ്കെടുക്കാൻ യുഎസിൽ പോയാല്‍ 15 മണിക്കൂര്‍ സമയത്തെ വിമാനയാത്ര കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി വീണ്ടും ചൈനയിലേക്ക് യാത്ര ചെയ്യേണ്ടിവരുമെന്നും ഇത് ശരീരത്തിന് താങ്ങാനാകില്ലെന്നും ശ്രീശങ്കര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ. ഇതിൽ സെപ്റ്റംബർ 29 നാണ് ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്റെ യോഗ്യത മത്സരം. ഫൈനൽ മത്സരം ഒക്ടോബർ 1 നും.

'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണം': ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി എം ശ്രീശങ്കർ
'ഏഷ്യാ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം വേണം': പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

എന്നാൽ സെപ്റ്റംബർ 16 ,17 തീയതികളിലാണ് ഡയമണ്ട് ലീഗിന്റെ ഫൈനൽ നടക്കുന്നത്. ഡയമണ്ട് ലീഗിൽ പങ്കെടുത്താൽ ഏഷ്യൻ ഗെയിംസ് മത്സരത്തിനു വേണ്ടി പരിശീലിക്കാനുള്ള സമയം കുറയുമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ അതിനു മുന്പായിട്ടുള്ള ദീർഘദൂര യാത്രകളെല്ലാം ഒഴിവാക്കി ഏഷ്യൻ ഗെയിംസ് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രീശങ്കറിന്റെ ലക്ഷ്യം.

'ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണം': ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറി എം ശ്രീശങ്കർ
ഐഎസ്എല്‍ ഷെഡ്യൂളായി; സെപ്റ്റംബര്‍ 21ന് തുടക്കം; ആദ്യ മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗിൽ 7.99 മീറ്റർ ചാടിയാണ് ശ്രീശങ്കർ അഞ്ചാം സ്ഥാനത്തെത്തിയത്. പാരീസ് ഡയമണ്ട് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി ശ്രീശങ്കര്‍ വെങ്കലം കരസ്ഥമാക്കിയെങ്കിലും ലോക ചാമ്പ്യൻഷിപ്പ് ലോംഗ്‌ജംപ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ശ്രീശങ്കറിന് സാധിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in