100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് 21 സെക്കന്‍ഡ്; സൊമാലിയന്‍ താരം വൈറലായി, ഒപ്പം വിവാദവും

100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് 21 സെക്കന്‍ഡ്; സൊമാലിയന്‍ താരം വൈറലായി, ഒപ്പം വിവാദവും

മത്സരത്തില്‍ 21.81 സെക്കന്‍ഡിലാണ് നസ്‌റ ഫിനിഷ് ചെയ്തത്. സ്വര്‍ണം നേടിയ താരം 11.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ മത്സരത്തിലാണ് നസ്‌റയുടെ ഈ പ്രകടനം
Updated on
1 min read

സ്പ്രിന്റ് ഇനം ഓടി പരിചയമില്ലാത്ത കായികക്ഷമത ഇല്ലാത്ത താരം ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സൊമലിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തതില്‍ വിവാദം. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ച സൊമാലിയന്‍ താരം നസ്‌റ അബൂബക്കര്‍ അലിയുടെ പ്രകടനമാണ് വൈറലായത്, ഒപ്പം വിവാദവുമായത്.

മത്സരത്തില്‍ 21.81 സെക്കന്‍ഡിലാണ് നസ്‌റ ഫിനിഷ് ചെയ്തത്. സ്വര്‍ണം നേടിയ താരം 11.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ മത്സരത്തിലാണ് നസ്‌റയുടെ ഈ പ്രകടനം. മത്സരത്തിന്റെ വീഡിയോ അതിവേഗം വൈറലാകുകയും ചെയ്തു. ചരിത്രത്തിലെ 'മോശം അത്‌ലറ്റ്' എന്നാണ് നസ്‌റയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.

നസ്‌റ അബൂബക്കറിനെ ചൈനയില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തത് അധ്യക്ഷയായ ഖാദിജോ ഏഡന്‍ ദാഹിറുമായി ബന്ധമുള്ളതുകൊണ്ടാണെന്ന ആരോപണമുണ്ടായിരുന്നു

വീഡിയോ വൈറലായതിനു പിന്നാലെ സൊമാലിയന്‍ കായിക ഭരണകൂടത്തിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവം രാജ്യത്തിന് അപമാനമായതിനേത്തുടര്‍ന്ന് സൊമാലി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഖദീജ ഏദന്‍ ദാഹിറിനെ സൊമാലിയന്‍ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. സൊമാലിയന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റിയുമായി നടത്തിയ അന്വേഷണത്തില്‍ നസ്‌റ അബൂബക്കര്‍ ഒരു കായിക താരമോ ഓട്ടക്കാരിയോ അല്ലെന്ന് കണ്ടെത്തി. നസ്‌റ അബൂബക്കറിനെ ചൈനയില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തത് അധ്യക്ഷയായ ഖദീജ ഏദന്‍ ദാഹിറിന്റെ ബന്ധു ആയതിനാലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയില്‍ ചെങ്ഡുവിലാണ് ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് നടക്കുന്നത്

അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, രാജ്യത്തിന്റെ പേര് അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഖദീജ ഏദന്‍ ദാഹിറിനെതിരെ ചുമത്തിയിരിക്കുന്നത്‌. ചൈനയില്‍ ചെങ്ഡുവിലാണ് ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് നടക്കുന്നത്. വൈറലായ വീഡിയോയില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ നസ്‌റ ബുദ്ധിമുട്ടുന്നത് കാണാന്‍ സാധിക്കും.

logo
The Fourth
www.thefourthnews.in