പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ മുഴക്കം; അവനിക്ക് സ്വര്‍ണം, റെക്കോഡ്
2024 പാരീസ് പാരാലിമ്പിക്‌സിന്റെ രണ്ടാം ദിനം പാരീസില്‍ നിന്ന് ഇന്ത്യക്ക് ആഹ്‌ളാദവാര്‍ത്തകള്‍. സുവര്‍ണതുടക്കമായിരുന്നു ഇന്ത്യയുടേത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. നിലവിലെ പാരാലിമ്പിക് ചാമ്പ്യന്‍ കൂടിയായ 249.7 പോയിന്റുമായി റെക്കോഡോടെയാണ് പൊന്നണിഞ്ഞത്.
അവസാന റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്ന അവനി അവസാന ഷോട്ടില്‍ 6.8 പോയിന്റ് നേടിയാണ് സ്വര്‍ണം ഉറപ്പാക്കിയത്. അവനിയുടെ തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക് മെഡലാണിത്. കഴിഞ്ഞ തവണ ടോക്യോയില്‍ നടത്തിയ പ്രകടനത്തെ മികച്ചതായിരുന്നു ഇത്തവണ അവനിയുടേത്. അന്ന് സ്വര്‍ണമണിഞ്ഞപ്പോള്‍ നേടിയ 249.6 എന്ന പോയിന്റ് മറികടക്കാനും അവനിക്കായി.
ഈയിനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. 228.7 പോയിന്റുമായി മോന അഗര്‍വാളാണ് വെങ്കലമെഡല്‍ നേടിയത്. അവസാന എലിമിനേഷന്‍ റൗണ്ട് വരെ ഒന്നാം സ്ഥഘാനത്തായിരുന്നു മോന. എന്നാല്‍ അവസാനണ ഷോട്ടില്‍ 10 പോയിന്റ് മാത്രമാണ് മോനയ്ക്ക് നേടാനായത്. ദക്ഷിണകൊറിയയുടെ യുന്റി ലീയ്ക്കാണ് വെള്ളി.