ലക്ഷ്യ സെന്‍
ലക്ഷ്യ സെന്‍

ചരിത്രം; കോമണ്‍വെല്‍ത്തില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം

മലേഷ്യൻ താരം സീ യോങിനെ തോൽപ്പിച്ചാണ് ലക്ഷ്യ സ്വർണം നേടിയത്
Updated on
1 min read

കോമണ്‍വെല്‍ത്ത് ഗയിംസില്‍ സിംഗിൾസ് ബാഡ്മിന്റണിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യ. പി വി സിന്ധു സ്വർണം നേടിയതിന് പിന്നാലെ പുരുഷന്മാരുടെ സിംഗിൾസ് ബാഡ്മിന്റണിൽ യുവ താരം ലക്ഷ്യ സെൻ സ്വർണം നേടി. മലേഷ്യൻ താരം സീ യോങിനെ തോൽപ്പിച്ചാണ് ലക്ഷ്യ സ്വർണം നേടിയത്.

സെമിഫൈനലിൽ ഇന്ത്യയുടെ കിടംബി ശ്രീകാന്തിനെ തോൽപ്പിച്ചാണ് മലേഷ്യൻ താരം ഫൈനലിന് യോഗ്യത നേടിയത്. ഇതിന് മുൻപ് നടന്ന രണ്ട് പോരാട്ടത്തിലും ലക്ഷ്യക്ക് എതിരെ തോറ്റ യോങ് ആദ്യ സെറ്റ് നേടി വിജയപ്രതീതി സൃഷ്ടിച്ചെങ്കിലും. രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന ലക്ഷ്യ തുടരെ രണ്ട് സീറ്റുകൾ നേടി മത്സരവും സ്വർണവും സ്വന്തമാക്കി. സ്കോർ 21 - 19, 9 - 21, 16 - 21.

2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യ, 2022 തോമസ് കപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. ഈ കോമണ്‍വെല്‍ത്ത്‌ ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഡബിൾ‍സ്‌ വിഭാഗത്തിൽ ലക്ഷ്യ സെൻ ഉൾപ്പെട്ട ടീം വെള്ളി നേടിയിരുന്നു.

logo
The Fourth
www.thefourthnews.in