മലേഷ്യ മാസ്‌റ്റേഴ്‌സ്: എച്ച്എസ് പ്രണോയ് ഫൈനലില്‍, എതിരാളി പരുക്ക് മൂലം പിന്മാറി

മലേഷ്യ മാസ്‌റ്റേഴ്‌സ്: എച്ച്എസ് പ്രണോയ് ഫൈനലില്‍, എതിരാളി പരുക്ക് മൂലം പിന്മാറി

വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ പിവി സിന്ധു പുറത്തായി
Updated on
1 min read

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ 2023 പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഫൈനലില്‍. സെമിയില്‍ എതിരാളിയായ ഇന്തോനേഷ്യയുടെ ക്രിസ്റ്റിയന്‍ ആദിനാറ്റ ആദ്യ ഗെയിമില്‍ പരുക്കേറ്റ് പിന്മാറുകയായിരുന്നു. മത്സരത്തിനിടെ ഇടത് കാല്‍മുട്ടിന് പരുക്കേറ്റ് വീണ ആദിനാറ്റയെ വീല്‍ചെയറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ടു പോയത്. ആദിനാറ്റ പിന്മാറുമ്പോള്‍ പ്രണോയ് 17-19 ന് മുന്നിലായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ പ്രണോയ് ആണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ മികച്ച സ്മാഷുകളിലൂടെ ആദിനാറ്റ തിരിച്ചു വന്നു. പിന്നീട് ഒപ്പത്തിനൊപ്പമാണ് ഇരുവരും മുന്നോട്ട് പോയത്. എന്നാല്‍ പാതിയില്‍ വച്ച് ആദിനാറ്റയ്ക്ക് കളി അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. 2022 മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണായിരുന്നു പ്രണോയ് അവസാനമായി ഒരു സൂപ്പര്‍ സീരീസ് ഇവന്റിന്റെ ഫൈനലിലെത്തിയത്.

മലേഷ്യ മാസ്‌റ്റേഴ്‌സ്: എച്ച്എസ് പ്രണോയ് ഫൈനലില്‍, എതിരാളി പരുക്ക് മൂലം പിന്മാറി
മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ പിവി സിന്ധു പുറത്ത്

അതേ സമയം വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ പിവി സിന്ധു പുറത്തായി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുന്‍ജംഗ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനാണ് ലോക ഒന്‍പതാം റാങ്കുകാരിയുടെ ജയം. സിന്ധു തോറ്റ് പുറത്തായതിന് ശേഷം ശേഷിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് പ്രണോയ്.

logo
The Fourth
www.thefourthnews.in