ഇന്തോനീഷ്യ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍, പ്രണോയ് പുറത്ത്

ഇന്തോനീഷ്യ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍, പ്രണോയ് പുറത്ത്

ഇന്നു നടന്ന സെമിയില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സനോടാണ് പ്രണോയ് തോല്‍വി രുചിച്ചത്.
Updated on
1 min read

ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. കിരീട പ്രതീക്ഷയായിരുന്നു ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിയില്‍ തോറ്റു പുറത്തായി. ഇന്നു നടന്ന സെമിയില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സനോടാണ് പ്രണോയ് തോല്‍വി രുചിച്ചത്. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഡെന്‍മാര്‍ക്ക് താരം 21-15, 21-15 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വെറും 46 മിനിറ്റിനുള്ളില്‍ മത്സരം അവസാനിപ്പിച്ചു.

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനില്‍ കിരീടം നേടിയതിന് പിന്നാലെ ഇന്തോനേഷ്യ ഓപ്പണിലും പ്രണോയ് കിരീട പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മലേഷ്യയില്‍ കാഴ്ചവച്ച പ്രകടനം ഇന്ന് പുറത്തെടുക്കാന്‍ പ്രണോയിക്കു കഴിഞ്ഞില്ല.

അതേസമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ലോക നാലാം നമ്പര്‍ ജോഡികളായ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ കടന്നു. ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ടു ആവേശപ്പോരാട്ടത്തില്‍ 17-21, 21-19, 21-18 എന്ന സ്‌കോറിന് കൊറിയന്‍ ജോഡികളായ കാങ് മിന്‍ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 17-21ന് തോറ്റ് ഏഴാം സീഡായ ഇന്ത്യന്‍ ജോഡി മികച്ച തിരിച്ചുവരാണ് പിന്നീട് നടത്തിയത്.

നേരത്തെ വനിതാ വിഭാഗത്തില്‍ നിന്നും പി വി സിന്ധു തോറ്റ് പുറത്തായിരുന്നു. ചിരവൈരിയായ ചൈനീസ് തായ്‌പേയ് താരം തായ് ത്സു യിങ്ങിനോടാണ് സിന്ധുവുമായുള്ള മത്സരത്തിലാണ് സിന്ധു പരാജയപ്പെട്ടത്.

logo
The Fourth
www.thefourthnews.in