ബാഡ്മിന്റണ്‍ റാങ്കിങ്: സിന്ധുവിന് തിരിച്ചടി, മൂന്നു സ്ഥാനം പിന്നോട്ട്

ബാഡ്മിന്റണ്‍ റാങ്കിങ്: സിന്ധുവിന് തിരിച്ചടി, മൂന്നു സ്ഥാനം പിന്നോട്ട്

ഈ ആഴ്ചയിൽ നടക്കുന്ന കാനഡ ഓപ്പൺ സൂപ്പർ 500-ൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധു
Updated on
1 min read

ബാഡ്മിന്റൺ വനിതാ സിംഗിൾസ് ലോക റാങ്കിങ്ങിൽ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം പിവി സിന്ധു. ഇന്നു പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി പതിനഞ്ചാമതാണ് ഇന്ത്യന്‍ താരം. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് റാങ്കിങ്ങിൽ ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യോങും, ചൈനയുടെ ഷെൻ യുഫെയുമാണുള്ളത്. 30-ാം സ്‌ഥാനവുമായി സൈന നെഹ്‌വാളാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരം.

ബാഡ്മിന്റണ്‍ റാങ്കിങ്: സിന്ധുവിന് തിരിച്ചടി, മൂന്നു സ്ഥാനം പിന്നോട്ട്
ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

നിലവിൽ 13 ടൂർണമെന്റുകളിൽ നിന്നായി സിന്ധുവിന് 51,070 പോയിന്റാണുള്ളത്. റാങ്കിങ്ങിലെ സ്ഥാനം ഇടിഞ്ഞതോടെ രണ്ടു തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഈ ആഴ്ചയിൽ കാനഡ ഓപ്പൺ സൂപ്പർ 500-ൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധു.

കഴിഞ്ഞ ഓഗസ്റ്റിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മത്സരത്തിനിടയിൽ കണങ്കാലിന് പരുക്കേറ്റതിനെ തുടർന്ന് നീണ്ട അഞ്ചു മാസത്തോളം സിന്ധു മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് ഈ വർഷമാദ്യം സിന്ധു കോർട്ടിലേയ്ക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഉയരാനായില്ല.

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതോടെ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി പി വി സിന്ധു

2018-ലെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിൽ വിജയിച്ച സിന്ധു 2018 ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് എന്നിവയിൽ വെള്ളി മെഡലുകൾ നേടുകയും ചെയ്തു. ജപ്പാന്റെ നൊസോമി ഒകുഹാരയെ 2019ലെ ഫൈനലിൽ തോൽപ്പിച്ചതോടെയാണ് പി വി സിന്ധു ഇന്ത്യയുടെ ആദ്യ ബാഡ്മിന്റൺ ലോക ചാമ്പ്യനായത്. കഴിഞ്ഞ വർഷം മാഡ്രിഡ് സ്‌പെയിൻ മാസ്റ്റേഴ്‌സ് സൂപ്പർ 300-ലെ അവസാന ഫിനിഷും മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500-ലെ സെമിഫൈനലിൽ നിന്നും സിന്ധു പുറത്തായിരുന്നു.

logo
The Fourth
www.thefourthnews.in