"ഞാൻ പണ്ട് പന്ത് കളിക്കുമായിരുന്നു. കുട്ടി ആയപ്പോ. അന്നുമുതൽ തുടങ്ങിയതാണ് പന്തുകളിയോടുള്ള കമ്പം. ഇപ്പോ ടി വിയിൽ കളി കാണും. ബ്രസീലാണ് ഇഷ്ട ടീം. അപ്പോ കളി കാണാൻ ഖത്തറിൽ പോവാമെന്ന് കരുതി. പോവാണ്." 72 വയസ്സുള്ള റുഖിയ ഫിഫ വേൾഡ് കപ്പ് കാണാൻ കൊച്ചിയിൽ നിന്ന് ഖത്തറിലേക്ക് തിരിച്ചു . തനിച്ച് വിമാനത്തിൽ ഖത്തറിലേക്ക് . അവിടെ മകളോടൊപ്പം താമസിച്ച് കളി കാണും.
എറണാകുളം നോർത്ത് സ്വദേശിയാണ് റുഖിയ. നെയ്മറുടെ ആരാധികയായ റുഖിയുമ്മയ്ക്ക് ഒരു കളി കാണാനുള്ള പാസ് ആണ് കിട്ടിയത്. അത് എന്തായാലും ബ്രസീലിന്റെ കളി തന്നെ ആവും എന്ന് ഉറപ്പിച്ചാണ് ഖത്തറിലേക്ക് തിരിച്ചത്