ബ്രസല്‍സ് ഡയമണ്ട് ലീഗ്:  മെഡലിനരികെ നീരജും അവിനാഷും; രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ആദ്യം

ബ്രസല്‍സ് ഡയമണ്ട് ലീഗ്: മെഡലിനരികെ നീരജും അവിനാഷും; രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ആദ്യം

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് മികച്ച റെക്കോഡാണ് സമീപകാലത്ത് സൃഷ്ടിക്കാനായിട്ടുള്ളത്. 2022ല്‍ സ്വർണമെഡലും 2023ല്‍ വെള്ളിയും നേടി
Updated on
1 min read

ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായി നീരജ് ചോപ്രയും അവിനാഷ് സാബ്‌ലെയും. നീരജ് ജാവലിൻ ത്രോയിലും അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിള്‍ചേസിലും ഫൈനലില്‍ പ്രവേശിച്ചു. ഡയമണ്ട് ലീഗില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ ഫൈനലിലെത്തുന്നത് ഇത് ആദ്യമായാണ്.

ഒളിമ്പിക്‌സ് വെബ്‌സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങള്‍ പ്രകാരം അവിനാഷിന്റെ ഫൈനല്‍ സെപ്റ്റംബർ 14-ാം തീയതി രാവിലെ 12:39നാണ്. നീരജ് ചോപ്രയുടെ ഫൈനല്‍ 15-ാം തീയതി രാവിലെ 01:52നുമാണ്.

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് മികച്ച റെക്കോഡാണ് സമീപകാലത്ത് സൃഷ്ടിക്കാനായിട്ടുള്ളത്. 2022ല്‍ സ്വർണമെഡലും 2023ല്‍ വെള്ളിയും നേടി. 2024 സീസണില്‍ രണ്ട് മീറ്റുകളിലായി 14 പോയിന്റാണ് നീരജ് നേടിയത്. ദോഹയിലും ലുസെയ്‌നിലും രണ്ടാം സ്ഥാനത്തായിരുന്നു താരം. സീസണില്‍ ജാവലിൻ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തായിരുന്നു നീരജ്.

29 പോയിന്റുമായി ഗ്രെനേഡയുടെ ആൻഡേഴ്‌സണ്‍‌ പീറ്റേഴ്‌സായിരുന്നു ഒന്നാം സ്ഥാനത്ത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (21 പോയിന്റ്), ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെക്ക് (16 പോയിന്റ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ബ്രസല്‍സ് ഡയമണ്ട് ലീഗ്:  മെഡലിനരികെ നീരജും അവിനാഷും; രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ആദ്യം
ഇനി ഐഎസ്എല്‍ അർമാദം, ആദ്യ പോര് മുംബൈയും ബഗാനും തമ്മില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഇറങ്ങും

പാരീസ് ഒളിമ്പിക്‌സില്‍ റെക്കോഡോടെ സ്വർണം നേടിയ പാകിസ്താൻ്റെ അർഷാദ് നദീമിന് ഫൈനലിന് യോഗ്യത ലഭിച്ചില്ല. ഈ വർഷം ഒരു ഡയമണ്ട് ലീഗില്‍ മാത്രമാണ് അർഷാദ് പങ്കെടുത്തത്.

3000 മീറ്റർ സ്റ്റീപ്പിള്‍ ചേസ് ഡയമണ്ട് ലീഗ് പട്ടികയില്‍ 14-ാം സ്ഥാനത്താണ് അവിനാഷ്. പാരീസ് ഡയമണ്ട് ലീഗില്‍ അവിനാഷ് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു. എട്ട് മിനുറ്റ് 09.91 സെക്കൻഡില്‍ ആറാം സ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തത്.

logo
The Fourth
www.thefourthnews.in