ജസ്റ്റ് മിസ്! ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം നഷ്ടമായത് ഒരു സെന്റി മീറ്റർ വ്യത്യാസത്തില്‍

ജസ്റ്റ് മിസ്! ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം നഷ്ടമായത് ഒരു സെന്റി മീറ്റർ വ്യത്യാസത്തില്‍

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഗ്രെനേഡയുടെ ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സണാണ് സ്വർണം
Published on

ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 87.86 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഗ്രനേഡയുടെ ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് സ്വർണം. 87.87 മീറ്ററാണ് ഫൈനലില്‍ താരം കണ്ടെത്തിയ മികച്ച ദൂരം. കേവലം ഒരു സെന്റി മീറ്ററിന്റെ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വർണം നഷ്ടമായത്.

ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് വെങ്കലം. 85.97 മീറ്ററാണ് വെബ്ബർ എറിഞ്ഞിട്ടത്. ഇത് രണ്ടാം തവണയാണ് ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടുന്നത്. 2023ലും ചെറിയ ദൂരത്തിനായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. അന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെക്കിനായിരുന്നു സ്വർണം.

ജസ്റ്റ് മിസ്! ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം നഷ്ടമായത് ഒരു സെന്റി മീറ്റർ വ്യത്യാസത്തില്‍
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഹർമൻപ്രീത് ഹീറോ, പാകിസ്താനെ കീഴടക്കി ഇന്ത്യ

86.82 മീറ്ററാണ് നീരജിന്റെ ആദ്യ ത്രോ താണ്ടിയത്. ആൻഡേഴ്‌സണിന്റെ മികച്ച ദൂരം വന്നത് ആദ്യ ത്രോയില്‍ നിന്നായിരുന്നു. രണ്ടാമത്തെ ത്രോയില്‍‌ നീരജിന് 83.49 മീറ്റർ മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍, മൂന്നാമത്തെ ത്രോ നീരജിന് വെള്ളി സമ്മാനിച്ചു. പിന്നീടുള്ള മൂന്ന് ത്രോയിലും നീരജിന് ആൻഡേഴ്‌സണിന്റെ ദൂരം മറികടക്കാനായില്ല. അവസാനശ്രമം 86.46 മീറ്ററിലാണ് അവസാനിച്ചത്.

പാരീസ് ഒളിമ്പിക്‌സിലായിരുന്നു സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. 89.45 മീറ്ററായിരുന്നു താരം താണ്ടിയത്. എന്നാല്‍, പാകിസ്താന്റെ അർഷാദ് നദീം ഒളിമ്പിക്‌സ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. 92.97 മീറ്ററായിരുന്നു അർഷാദ് കുറിച്ച ദൂരം. 88.54 മീറ്റർ എറിഞ്ഞാണ് ആൻഡേഴ്‌സണ്‍ അന്ന് വെങ്കലം നേടിയത്.

logo
The Fourth
www.thefourthnews.in