കാര്‍ലോസ് അല്‍കരാസ് യുഎസ് ഓപ്പണ്‍ ചാംപ്യന്‍

കാര്‍ലോസ് അല്‍കരാസ് യുഎസ് ഓപ്പണ്‍ ചാംപ്യന്‍

നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ച് 19കാരനായ അല്‍കരാസിന്റെ കന്നി ഗ്രാന്‍സ്ലാം നേട്ടം
Updated on
1 min read

സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് യുഎസ് ഓപ്പണ്‍ ചാംപ്യന്‍. നാല് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലാണ് 19കാരനായ അല്‍കരാസ് കന്നി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് കിരീട നേട്ടം. സ്‌കോര്‍ - 6-4, 2-6, 7-6, 6-3

ആദ്യ സെറ്റ് 6-4ന് അല്‍ക്കരാസ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ കാസ്പര്‍ റൂഡ് മികച്ച തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ അല്‍ക്കരാസ് 2-1ന്‌റെ ലീഡ് സ്വന്തമാക്കി. നാലാം സെറ്റില്‍ കൂടുതല്‍ മികച്ച പ്രകടനമാണ് സ്‌പെയിനിന്‌റെ കൗമാരതാരം പുറത്തെടുത്തത്.

യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പര്‍ താരമായി അല്‍കരാസ് മാറി.ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞതാരം കൂടിയാണ് 19കാരനായ അല്‍കരാസ്. 2005ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സ്വന്തമാക്കിയ റാഫേല്‍ നദാലാണ് ഈ പട്ടികയിലെ ആദ്യപേരുകാരന്‍.

logo
The Fourth
www.thefourthnews.in