പ്രഗ്നാനന്ദയോ കാള്‍സണോ?;
ചെസ് ലോകകപ്പ് ജേതാവിനെ ഇന്നറിയാം

പ്രഗ്നാനന്ദയോ കാള്‍സണോ?; ചെസ് ലോകകപ്പ് ജേതാവിനെ ഇന്നറിയാം

ഫൈനല്‍ ആദ്യ റൗണ്ടില്‍ ലോകചാമ്പ്യനെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചിരുന്നു
Updated on
1 min read

കരുനീക്കങ്ങളുടെ ലോക രാജാവിനെ ഇന്നറിയാം. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. ഇന്നലെ നടന്ന ലോകകപ്പ് ഫൈനല്‍ ആദ്യ റൗണ്ടില്‍ ലോകചാമ്പ്യനെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചിരുന്നു. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സമനിലയില്‍ പിരിയാന്‍ സമ്മതിച്ചത്. വെള്ളക്കരുക്കളുമായി പ്രഗ്നാനന്ദ മത്സരത്തിന്റെ തുടക്കത്തില്‍ മുന്നേറ്റം കാഴ്ച വച്ചെങ്കിലും പിന്നീട് സമയം കൂടുതലെടുത്താണ് നീക്കങ്ങള്‍ നടത്തിയത്.

പ്രഗ്നാനന്ദയോ കാള്‍സണോ?;
ചെസ് ലോകകപ്പ് ജേതാവിനെ ഇന്നറിയാം
പ്രഗ്നാനന്ദ ചെസ് ലോകകപ്പ്‌ ഫൈനലില്‍; എതിരാളി കാള്‍സണ്‍

ആദ്യ ക്ലാസിക് പോരാട്ടത്തില്‍ പ്രഗ്നാനന്ദ പലപ്പോഴും ലോകചാമ്പ്യന് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. രണ്ടാം ഗെയിമില്‍ വെള്ളക്കരുക്കള്‍ കൈവശം വച്ചിറങ്ങുന്ന കാള്‍സണെ നേരിടാന്‍ പതിനെട്ടുകാരന് ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ ട്രൈബ്രേക്കിലൂടെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് കാല്‍വെച്ചത്.

ചെസ് ഇതിഹാസം ബോബി ഫിഷറിനും കാള്‍സണും ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്നാനന്ദ. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം ഹിക്കാരു നക്കാമുറയെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗാസിയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ സെമിയിലേക്ക് കടന്നത്. ലോക ചെസ്സിലെ വമ്പന്മാരെ മറികടന്നെത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ക്ക് കാള്‍സണേയും പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 2005 ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയ ശേഷം ലോകകപ്പ് ഫൈനലില്‍ ഇടം പിടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ.

പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം ഹിക്കാരു നക്കാമുറയെ തോല്‍പ്പിച്ചിരുന്നു.

2013 മുതല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കുത്തകയാക്കിയിരിക്കുന്ന കാള്‍സണ്‍ ആദ്യ ലോകകപ്പ് തേടിയാണ് ഇന്ന് കരുക്കള്‍ നീക്കുക. ലോകചാമ്പ്യനെ മുന്‍പ് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ക്കുണ്ട്. 2022 എഫ്ടിഎക്‌സ് ക്രിപ്റ്റോ കപ്പില്‍ കാള്‍സണെ തുടര്‍ച്ചയായി മൂന്ന് തവണയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇരുവരും വീണ്ടും നേര്‍ക്കുനേരെ എത്തുമ്പോള്‍ ഏറെ പ്രതീക്ഷോടെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in