വിക്കറ്റ് കീപ്പർമാരില്‍ കേമൻ ധോണിയല്ല! ഗില്ലിയുടെ മാർക്ക് മറ്റൊരു ഇതിഹാസത്തിന്

വിക്കറ്റ് കീപ്പർമാരില്‍ കേമൻ ധോണിയല്ല! ഗില്ലിയുടെ മാർക്ക് മറ്റൊരു ഇതിഹാസത്തിന്

ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയേയും ശ്രീലങ്കയുടെ കുമാർ സംഗക്കാരയേയും പട്ടികയിലുള്‍പ്പെടുത്തിയ ഗില്ലി ഒന്നാം സ്ഥാനം നല്‍കിയത് മറ്റൊരാള്‍ക്കാണ്
Updated on
1 min read

ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പർമാരുടെ പേരുകള്‍ പറഞ്ഞ് ഓസ്ട്രേലിയൻ മുൻ താരവും ഇതിഹാസവുമായ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയേയും ശ്രീലങ്കയുടെ കുമാർ സംഗക്കാരയേയും പട്ടികയിലുള്‍പ്പെടുത്തിയ ഗില്ലി ഒന്നാം സ്ഥാനം നല്‍കിയത് മറ്റൊരാള്‍ക്കാണ്. ഓസ്ട്രേലിയയുടെ തന്നെ റോഡ്‌നി മാർഷാണ് കേമനെന്നാണ് ഗില്ലി പറയുന്നത്.

മാർഷ് തന്റെ ആരാധനാപാത്രം മാത്രമല്ല ഐഡളാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. ധോണിയുടേയും സംഗക്കാരയുടേയും ശൈലികളെ ബഹുമാനിക്കുന്നതായും മൂൻ ഓസ്ട്രേലിയൻ താരം കൂട്ടിച്ചേർത്തു.

"റോഡ്‌നി മാർഷ്, അദ്ദേഹം എന്റെ ഐഡളാണ്. അദ്ദേഹത്തെ പോലെ ആകാനാണ് ഞാൻ ആഗ്രഹിച്ചത്. എം എസ് ധോണി, അദ്ദേഹത്തിന്റെ കളത്തിലെ മനോഭാവം എനിക്കിഷ്ടമാണ്, ധോണിക്ക് ധോണിയുടേതായ ശൈലിയുണ്ട്. കുമാർ സംഗക്കാര, എപ്പോഴും ഒരു ക്ലാസി ശൈലി പുലർത്തുന്നയാണ്, അത് ബാറ്റിങ്ങാണെങ്കിലും കീപ്പിങ്ങാണെങ്കിലും," ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

വിക്കറ്റ് കീപ്പർമാരില്‍ കേമൻ ധോണിയല്ല! ഗില്ലിയുടെ മാർക്ക് മറ്റൊരു ഇതിഹാസത്തിന്
'ബുദ്ധിമുട്ടേറിയ കേസ്, നിബന്ധനകളില്‍ വിട്ടുവീഴ്ചകളില്ല'; വിനേഷ് ഫോഗട്ട് കേസില്‍ കായിക തർക്കപരിഹാര കോടതി

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരുടെ പട്ടികയിലിടം പിടിച്ച താരമാണ് മാർഷ്. 1970 മുതല്‍ 1984 വരെ ഓസ്ട്രേലിയക്കായി അന്താരാഷ്ട്രി ക്രിക്കറ്റില്‍ കളിച്ചു. 96 ടെസ്റ്റിലും 92 ഏകദിനത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

ടെസ്റ്റില്‍ 343 ക്യാച്ചും 12 സ്റ്റമ്പിങ്ങുകളുമാണ് മാർഷിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 120 ക്യാച്ചും നാല് സ്റ്റമ്പിങ്ങുമുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 257 മത്സരങ്ങളില്‍ നിന്ന് 803 ക്യാച്ചും 66 സ്റ്റമ്പിങ്ങുമുണ്ട്.

ഇടംകയ്യൻ ബാറ്ററായ മാർഷ് ടെസ്റ്റില്‍ 3633 റണ്‍സും ഏകദിനത്തില്‍ 1225 റണ്‍സും നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികളും 20 അർധ സെഞ്ചുറികളും മാർഷിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

logo
The Fourth
www.thefourthnews.in