ഏഷ്യ കപ്പ്: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍; ബംഗ്ലാദേശിനെ  തകര്‍ത്തത് ഏഴ് വിക്കറ്റിന്

ഏഷ്യ കപ്പ്: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍; ബംഗ്ലാദേശിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

നജീബുള്ള സദ്രാനാണ് കളിയിലെ കേമൻ
Updated on
1 min read

ഏഷ്യ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച അഫ്ഗാനിസ്ഥാന്‍ സൂപ്പർ ഫോറില്‍ കടക്കുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 128 വിജയലക്ഷ്യം ഒൻപത് പന്തുകൾ ശേഷിക്കെ അഫ്ഗാന്‍ മറികടന്നു. അഫ്‌ഗാൻ 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131റൺസ് നേടി. 17 പന്തിൽ ഒരു ഫോറും ആറ് സിക്സും അടക്കം 43 റൺസ് എടുത്ത നജീബുള്ള സദ്രാനാണ് കളിയിലെ കേമൻ.

ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് അഫ്‌ഗാൻ ബാറ്റ് വീശിയത്. എന്നാല്‍ 62 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി. മൂന്നാം വിക്കറ്റിലെ പിരിയാത്ത ഇബ്രാഹിം സദ്രാൻ നജീബുള്ള സദ്രാൻ കൂട്ട്കെട്ടാണ് അഫ്‌ഗാന്‌ ജയം ഒരുക്കിയത്. ഇരുവരും ചേർന്ന് 69 റൺസാണ് ചേർത്തത്‌. ഇബ്രാഹിം 41 പന്തിൽ നാല് ഫോറടക്കം അടക്കം 42 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി ഷാകിബ് അൽ ഹസ്സൻ, മൊസദ്ദെക് ഹുസൈൻ, മുഹമ്മദ് സൈഫുദ്ദീൻ എന്നിവരാണ് വിക്കറ്റുകൾ നേടിയത്.

നേരത്തെ, മൊസദ്ദെക് ഹുസൈന്റെ 31 പന്തിൽ 48 റൺസ് പ്രകടനമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ മുജീബ് ഉർ റഹ്മാനും, റാഷിദ് ഖാനുമാണ് ബംഗ്ലാദേശിനെ വരിഞ്ഞ് കെട്ടിയത്. മൊസദ്ദെക് ഹുസൈന് പുറമെ മഹമ്മദുള്ള (25 ), അഫീഫ് ഹുസൈൻ (12), ഷാകിബ് അൽ ഹസ്സൻ (11), മെഹ്ദി ഹസൻ (14) എന്നിവരാണ് ബംഗ്ലാദേശ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. മുജീബ് നാല് ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ ഖാൻ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in