CWC2023 |അഴകോടെ അഞ്ചില്‍ അഫ്ഗാന്‍; നെതര്‍ലന്‍ഡിനെ തകര്‍ത്തത് ഏഴുവിക്കറ്റിന്, പാകിസ്താനെ മറികടന്ന് പട്ടികയില്‍ അഞ്ചാമത്

CWC2023 |അഴകോടെ അഞ്ചില്‍ അഫ്ഗാന്‍; നെതര്‍ലന്‍ഡിനെ തകര്‍ത്തത് ഏഴുവിക്കറ്റിന്, പാകിസ്താനെ മറികടന്ന് പട്ടികയില്‍ അഞ്ചാമത്

നെതര്‍ലന്‍ഡിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരും റണ്ണൗട്ടായി ആണ് മടങ്ങിയത്
Updated on
1 min read

ലഖ്നൗവില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഏഴ് വിക്കറ്റിന്റെ മിന്നും വിജയത്തോടെ സെമിപ്രതീക്ഷ കൂടുതല്‍ സജീവമാക്കി അഫ്ഗാനിസ്ഥാന്‍. നാലാം വിജയത്തോടെ എട്ടു പോയന്റുമായി പാകിസ്താനെ മറികടന്ന് അഫ്ഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. സ്പിന്‍ ബൗളിങ്ങിന്റേയും മികച്ച ഗ്രൗണ്ട് ഫീല്‍ഡിംഗിന്റെയും മികവില്‍ നെതര്‍ലന്‍ഡ്‌സിനെ 179 റണ്‍സില്‍ അഫ്ഗാന്‍ ഒതുക്കി. തുടര്‍ന്ന് റഹ്‌മത്ത് ഷായുടേയും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ 31.3 ഓവറില്‍ അഫ്ഗാന്‍ ലക്ഷ്യം മറികടന്നു.

CWC2023 |അഴകോടെ അഞ്ചില്‍ അഫ്ഗാന്‍; നെതര്‍ലന്‍ഡിനെ തകര്‍ത്തത് ഏഴുവിക്കറ്റിന്, പാകിസ്താനെ മറികടന്ന് പട്ടികയില്‍ അഞ്ചാമത്
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (86 പന്തില്‍ 58), മാക്സ് ഒ'ഡൗഡ് (40 പന്തില്‍ 42) എന്നിവര്‍ മാത്രമാണ് ഓറഞ്ച്പടയ്ക്കു വേണ്ടി മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്. അഫ്ഗാന്റെ ഉജ്വല ഫീല്‍ഡിങ്ങില്‍ നാലു നെതര്‍ലന്‍ഡ് ബാറ്റര്‍മാര്‍ റണ്‍ഔട്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള നെതര്‍ലന്‍ഡ്സിന്റെ തീരുമാനം ആദ്യ ഓവറില്‍ തന്നെ പിഴച്ചു, പുതിയ ഓപ്പണര്‍ വെസ്ലി ബറേസിയെ മുജീബ് ഉര്‍ റഹ്‌മാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി തന്റെ 100-ാം ഏകദിന വിക്കറ്റ് നേടുകയും ചെയ്തു. തുടര്‍ന്നെത്തി.

കോളിന്‍ അക്കര്‍മാന്റെ കൂട്ടുകെട്ടില്‍ മാക്സ് ഒ'ഡൗഡ് സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അസ്മത്തുള്ള ഒമര്‍സായിയുടെ ത്രോയില്‍ മാക്സ് ഒ'ഡൗഡ് റണ്ണൗട്ടായി. പിന്നീട് അക്കര്‍മാനും എംഗല്‍ബ്രെച്ചും ഒത്തുചേര്‍ന്നെങ്കിലും അക്കര്‍മാനും റണ്ണൗട്ടായി മടങ്ങി. നെതര്‍ലന്‍ഡിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരും റണ്ണൗട്ടായി ആണ് മടങ്ങിയത്. തുടര്‍ന്ന് അഫ്ഗാന്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് ഓറഞ്ച്പടയെ ചുരുട്ടിക്കെട്ടി. നബി മൂന്നു വിക്കറ്റും നൂര്‍ രണ്ടു വിക്കറ്റും നേടി.

അഫ്ഗാന്റെ ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് ചേര്‍ത്തപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഗുര്‍ബാസിനു പിന്നാലെ 20 റണ്‍സ് നേടിയ മറ്റൊരു ഓപ്പണര്‍ സര്‍ദാനും പുറത്തായി. പിന്നീട് റഹ്‌മത്ത് ഷായും (52) ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദിയും (പുറത്താകാതെ 56) ചേര്‍ന്ന് അഫ്ഗാനെ നാലാം വിജയത്തിലേക്ക് എത്തിച്ചു. ഒമര്‍സായി 31 റണ്‍സ് നേടി വിജയത്തില്‍ പങ്കു ചേര്‍ന്നു. നബിയാണ് പ്ലേയര്‍ ഓഫ് ദ മാച്ച്.

logo
The Fourth
www.thefourthnews.in