ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് പാകിസ്താൻ-ബംഗ്ലാദേശ് മത്സരം
Updated on
1 min read

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ലാഹോറില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് അവസാന നാലില്‍ ഇടംപിടിച്ച മറ്റ് ടീമുകള്‍. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ശ്രീലങ്ക പരാജയപ്പെടുത്തിയതോടെയാണ് സൂപ്പര്‍ ഫോര്‍ ലൈനപ്പായത്. നിര്‍ണായക മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയാണ് അഫ്ഗാന്‍ പുറത്തായത്.

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും
ആ മൂന്നു പന്തുകള്‍ കൂടിയുണ്ടെന്ന് മനസിലാക്കാതെ അഫ്ഗാന്‍ ടീം; പടിക്കല്‍ കലമുടച്ചു; ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

ഗ്രൂപ്പ് എയില്‍ ഒന്നാമന്മാരായാണ് പാകിസ്താന്‍ സൂപ്പര്‍ ഫോറിലെത്തുന്നത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു ടീമിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്നിലായതാണ് പാക് പടയെ തുണച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളോടും തോറ്റ നേപ്പാള്‍ പുറത്തായി. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളിലും ജയിച്ചാണ് ലങ്കയുടെ സൂപ്പര്‍ ഫോര്‍ പ്രവേശം. ഒരു ജയവുമായി ബംഗ്ലാദേശാണ് രണ്ടാമത്.

സൂപ്പര്‍ ഫോറില്‍ കടന്ന എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഈ മാസം 17നാണ് ഏഷ്യാകപ്പിന്റെ കൊട്ടിക്കലാശം. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം മഴമുടക്കിയതിനാല്‍ സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും ഏറ്റുമുട്ടാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

മഴ ഭീഷണി മൂലം ഫൈനലിന്റെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കൊളംബോയില്‍ തന്നെയാതും ഏഷ്യകപ്പിന്റെ ഫൈനലെന്ന് ഉറപ്പായിട്ടുണ്ട്.

സെപ്റ്റംബര്‍ 12 ന് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. 14 ന് അഞ്ചാം മത്സരത്തില്‍ പാകിസ്താന്‍ ശ്രീലങ്കയെ നേരിടും. 15 ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തോടെ സൂപ്പർ ഫോർ അങ്കം അവസാനിക്കും. ലോകകിരീടത്തിനായുള്ള പോരാട്ടത്തിന് മുൻപ് ഏഷ്യയിലെ രാജാക്കന്മാർ ആരെന്നറിയാനുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് 17 ന് അവസാനിക്കും. മഴ ഭീഷണി മൂലം ഫൈനലിന്റെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കൊളംബോയില്‍ തന്നെയാതും ഏഷ്യകപ്പിന്റെ ഫൈനലെന്ന് ഉറപ്പായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in