ഓസ്‌ട്രേലിയ ജേഴ്‌സി
ഓസ്‌ട്രേലിയ ജേഴ്‌സി

ആദിമ വംശജരെ സ്മരിച്ച് കംഗാരുപ്പട; ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍മാരായ എസിക്‌സിന്റെ പങ്കാളിത്തത്തോടെ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്‌നി ഹേഗന്‍ എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി ഡിസൈന്‍ ചെയ്തത്.
Updated on
1 min read

ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജഴ്‌സി പുറത്തിറക്കി. ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദിമ വംശജരെയും 1866-ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയ 'തദ്ദേശിയരുടെ ടീമിന്റെയും' സ്മരണ പുതുക്കിയാണ് പുതിയ ജഴ്‌സിയുടെ ഡിസൈന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെ ബുധനാഴ്ച്ചയാണ് ടീമിന്റെ കിറ്റ് ലോകത്തിനു മുന്നില്‍ എത്തിച്ചത്. ഇതാദ്യമായാണ് ഓസീസ് ടീം 'തദ്ദേശീയ' പാരമ്പര്യം ഉയര്‍ത്തപ്പിടിക്കുന്ന ഡിസൈനിലുള്ള ജഴ്‌സിയണിഞ്ഞ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍മാരായ എസിക്‌സിന്റെ പങ്കാളിത്തത്തോടെ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്‌നി ഹേഗന്‍ എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി ഡിസൈന്‍ ചെയ്തത്. മഞ്ഞ നിറത്തിലുള്ള ഹോം ജഴ്‌സിയുടെ ഇരുകൈകള്‍ക്കും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. പുറമേ പച്ച-സ്വര്‍ണ നിറങ്ങളില്‍ 'തദ്ദേശീയത'യെ ഓര്‍മിപ്പിക്കുന്ന ഡിസൈനുകളുമുണ്ട്. കറുപ്പ് നിറമുള്ള ട്രാക്ക് പാന്റായിരിക്കും ഇക്കുറി ടീം അണിയുക. പാന്റിലും തൊപ്പിയിലും 'തദ്ദേശീയ ടീമിന്റെ' പതാകയും ആലേഖനം ചെയ്തിട്ടുണ്ട്.

ടീം ഓസ്‌ട്രേലിയ
ടീം ഓസ്‌ട്രേലിയ

ഷര്‍ട്ടിന്‌റെ പിന്‍ഭാഗത്ത് 1868 ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ 'തദ്ദേശീയ ടീമിന്റെ' ആദ്യ ഇലവനെ ജേഴ്‌സിയുടെ പ്രധാന ഡിസൈനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in