മഹാരാജിന്റെ 'ആവേശം'; പഞ്ചാബിനെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍ റോയല്‍സ്

മഹാരാജിന്റെ 'ആവേശം'; പഞ്ചാബിനെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍ റോയല്‍സ്

അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള രാജസ്ഥാന്‍, ബൗളിങ് ആക്രമണനിരയെ മാറ്റി പരീക്ഷിച്ചാണ് മികച്ച പ്രകടനം പുറത്തെടുത്തത്
Updated on
1 min read

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനായി ഇറങ്ങിയ പഞ്ചാബ് കിങ്‌സിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞൊതുക്കി രാജസ്ഥാന്‍ റോയല്‍സ്. 20 ഓവറില്‍ എട്ടു വിക്കറ്റിന് 147 റണ്‍സ് നേടാനേ പഞ്ചാബിന് ആയുള്ളൂ. അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള രാജസ്ഥാന്‍, ബൗളിങ് ആക്രമണനിരയെ മാറ്റി പരീക്ഷിച്ചാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

പേസ് നിരയില്‍ നിന്ന് ആവേശ് ഖാനും സ്പിന്‍ ആക്രമണത്തില്‍ കേശവ് മഹാരാജുമാണ് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കി പഞ്ചാബിനെ വരിഞ്ഞുമുറിക്കിയത്. ശിഖര്‍ ധവാനു പകരം സാം കറനാണ് പഞ്ചാബിനെ നയിച്ചത്.

അഥര്‍വ ടെയ്ഡും ജോണി ബെയര്‍സ്‌റ്റോയും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 15 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരെ ആവേശ് ഖാനും മഹാരാജും പുറത്താക്കി. തുടര്‍ന്നെത്തി.യ പ്രബ്‌സിമരന്‍ സിങ്ങിനെ പത്തു റണ്‍സിന് യുവേന്ദ്ര ചഹല്‍ പുറത്താക്കി. സാം കറണും രണ്ടക്കം കടക്കാനായില്ല.

മഹാരാജിന്റെ 'ആവേശം'; പഞ്ചാബിനെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍ റോയല്‍സ്
സ്പിന്നിനോട് കമ്പം, പേസർമാർക്കെതിരെ പുതിയ തന്ത്രം; 'ക്ഷമയോടെ' റണ്‍മല കയറുന്ന സഞ്ജു

മഹാരാജിന്റെ പന്തില്‍ ജുറലിന് ക്യാച്ച് നല്‍കി ക്യാപ്റ്റനും മടങ്ങി. തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മ പഞ്ചാബിനായ സ്‌കോറിങ് വേഗം ഉയര്‍ത്തനായി മികച്ച രീതിയില്‍ ബാറ്റ് വീശി. 24 പന്തില്‍ 29 റണ്‍സ് നേടിയ ജിതേഷിന്റെ നിര്‍ണായക വിക്കറ്റും സ്വന്തമാക്കിയത് ആവേശ് ഖാനായിരുന്നു. ശശാങ്ക് സിങ് ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ 21 റണ്‍സ് നേടി. ലിയാം ലിവിങ്‌സ്‌റ്റോണിന് മികച്ച ഒരു നീക്കത്തിലൂടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍ഔട്ടാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഇംപാക്റ്റ് പ്ലേയര്‍ അശുതോഷ് ശര്‍മയാണ് പഞ്ചാബിനെ അല്‍പം മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വെറും 16 പന്തില്‍ 31 റണ്‍സ് നേടിയ ശര്‍മയെ ബോള്‍ട്ടാണ് പുറത്താക്കിയത്. ആവേശ് ഖാനും മഹാരാജും രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ബോള്‍ട്ടും ചഹലും കുല്‍ദീപ് സെന്നും രാജസ്ഥാനായി ഓരോ വിക്കറ്റ് വീതം വിക്കറ്റ് നേടി.

logo
The Fourth
www.thefourthnews.in