'കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം'; ബാറ്റർമാർക്ക് മുന്നറിയിപ്പ് നല്‍കി ഹാര്‍ദ്ദിക്‌

'കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം'; ബാറ്റർമാർക്ക് മുന്നറിയിപ്പ് നല്‍കി ഹാര്‍ദ്ദിക്‌

ഇന്ത്യയുടെ ബാറ്റിങ് നിര വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സജ്ജരാകണമെന്ന് ക്യാപ്റ്റന്‍ അറിയിച്ചു
Updated on
1 min read

നാലാം ടി20യിലെ ജയത്തോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഒപ്പമെത്തിയ ഇന്ത്യ ഇന്ന് പരമ്പര ലക്ഷ്യമിട്ട് ഇറങ്ങുകയാണ്. ആദ്യ രണ്ട ടി20 മത്സരങ്ങളും തോറ്റ ഇന്ത്യ മൂന്നും നാലും മത്സരങ്ങളില്‍ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. നാലാം മത്സരത്തില്‍ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി. വിജയത്തിനു ശേഷം ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച സ്റ്റാന്‍ഡിങ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കി ബാറ്റിങ് ടീം എന്ന നിലയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ കളിക്കണമെന്നും ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കണമെന്നും ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.

'കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം'; ബാറ്റർമാർക്ക് മുന്നറിയിപ്പ് നല്‍കി ഹാര്‍ദ്ദിക്‌
ഏകദിന ലോകകപ്പ്: നാലാം നമ്പരില്‍ സൂര്യയോ ശ്രേയസോ?

' മുന്നോട്ട് പോകുമ്പോള്‍ ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയ്ക്ക് ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൗളര്‍മാരെ കൂടുതല്‍ പിന്തുണയ്ക്കണം. ബൗളര്‍മാര്‍ മത്സരം ജയിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്'' പാണ്ഡ്യ പറഞ്ഞു. ടി20 പരമ്പരയിലെ ടീമിന്റെ ഉജ്ജ്വല തിരിച്ചു വരവില്‍ പാണ്ഡ്യ സന്തോഷമറിയിച്ചു. ''ഞങ്ങള്‍ രണ്ട് ഗെയിമുകള്‍ തോറ്റു. ആദ്യ ഗെയിമില്‍ ഞങ്ങള്‍ സ്വയം പിഴവുകള്‍ വരുത്തി വച്ചതാണ്. അവസാന നാല് ഓവറുകളില്‍ ഞങ്ങള്‍ വഴുതി വീണു. എന്നാല്‍ ഞങ്ങളുടെ ആണ്‍കുട്ടികള്‍ ആ തോല്‍വികള്‍ ഏറ്റെടുത്തു, ആ രണ്ട് ഗെയിമുകള്‍ക്ക് ശേഷം ഞങ്ങള്‍ മികച്ച മുന്നേറ്റം നടത്തി തിരിച്ചുവന്നു.'' അദ്ദേഹം പറഞ്ഞു.

ആദ്യ ഗെയിമില്‍ ഞങ്ങള്‍ സ്വയം പിഴവുകള്‍ വരുത്തി വച്ചതാണ്

നാലാം മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത ശുഭ്മാന്‍ ഗില്ലിനെയും യശ്വസി ജെയ്‌സ്വാളിനെയും പ്രശംസിക്കാനും പാണ്ഡ്യ മറന്നില്ല. '' ഗില്ലും ജയെ്‌സ്വാളും മിടുക്കന്മാരാണ്. അവരുടെ കഴിവില്‍ ഒരു സംശയവുമില്ല. അവര്‍ വിക്കറ്റുകള്‍ക്കിടയില്‍ കുറച്ചു സമയം ചെലവഴിച്ചാല്‍ മതി''. പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

ലോഡര്‍ഹില്ലില്‍ നടന്ന നാലാം ടി20 യില്‍ ഒന്‍പത് വിക്കറ്റുകള്‍ക്കാണ് സന്ദര്‍ശകര്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(77) യശ്വസി ജെയ്‌സ്വാളും(84*) വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ട് കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാക്കി മാറ്റി. മത്സരം സമനിലയിലേക്ക് തിരിഞ്ഞു. ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങും കുല്‍ദീപ് യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷ്ദീപ് 38 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോള്‍ കുല്‍ദീപ് 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in