ഗാംഗുലി വീണ്ടും ബാംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക്
ബിസിസിഐ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വിവരം ഗാംഗുലി തന്നെയാണ് അറിയിച്ചത്. അഞ്ച് വര്‍ഷത്തോളം സിഎബിയില്‍ പ്രസിഡന്റായിരുന്നുവെന്നും ലോധ നിയമങ്ങള്‍ അനുസരിച്ച് നാല് വര്‍ഷം കൂടി ആ സ്ഥാനം തുടരാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 2015 മുതല്‍ 2019 വരെ അദ്ദേഹം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ഈ മാസം 18 ന് ചേരുന്ന ബിസിസിഐയുടെ പൊതുയോഗത്തിലായിരിക്കും പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.
ഒക്ടോബര്‍ 22 ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും പാനല്‍ സംബന്ധിച്ച് 20 ന് തീരുമാനമെടുക്കുമെന്നും ഗാംഗുലി അറിയിച്ചു. പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റോജര്‍ ബിന്നി എത്തും. ബിസിസിഐ സെക്രട്ടറിയായി ജയ് ഷായും വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയും തുടരും. 2017 നും 19 നും ഇടയില്‍ മുബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആശിഷ് ഷെല്ലാറാകും പുതിയ ട്രഷറര്‍. നിലവില്‍ അസം ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ദേവജിത് സൈകിയയും ആയിരിക്കും ജോയിന്റ് സെക്രട്ടറി. ഈ മാസം 18 ന് ചേരുന്ന ബിസിസിഐയുടെ പൊതുയോഗത്തിലായിരിക്കും പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് അവിഷേക് ഡാൽമിയ ഐപിഎൽ ഗവേർണിങ് കൗൺസിലേക്ക് മാറും. അരുൺ ധൂമലാകും അടുത്ത ഐപിഎൽ ചെയർമാൻ. 2019 മുതല്‍ ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍. 70 വയസെന്ന പ്രായപരിധി പൂര്‍ത്തിയായതോടെയാണ് പട്ടേല്‍ സ്ഥാനം ഒഴിയുന്നത്.