ഇനി 'ഇന്ത്യന്‍'; ഇന്‍സ്റ്റാ ബയോ തിരുത്തി ഭുവി, വിരമിക്കല്‍ സൂചനയോ എന്ന് ആരാധകര്‍

ഇനി 'ഇന്ത്യന്‍'; ഇന്‍സ്റ്റാ ബയോ തിരുത്തി ഭുവി, വിരമിക്കല്‍ സൂചനയോ എന്ന് ആരാധകര്‍

കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരായ ടി 20 പരമ്പരയായിരുന്നു ഭുവനേശ്വറിന്റെ അവസാന മത്സരം
Updated on
1 min read

ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്ന് 'ഇന്ത്യൻ ക്രിക്കറ്റർ' എന്നത് നീക്കം ചെയ്തതോടെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. നേരത്തെ 'ഇന്ത്യൻ ക്രിക്കറ്റർ' എന്നെഴുതിയിരുന്ന സ്ഥാനത്ത് 'ഇന്ത്യൻ' എന്ന് ബയോ തിരുത്തി എഴുതിയതോടെയാണ് വിരമിക്കൽ ഊഹാപോഹങ്ങൾ ശക്തമായത്. എന്നാൽ കമന്റുകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരായ ടി 20 പരമ്പരയായിരുന്നു ഭുവനേശ്വറിന്റെ അവസാന മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ 14 മത്സരങ്ങൾ ഭുവനേശ്വർ ഈ വര്‍ഷം കളിച്ചെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ടീമിലേക്ക് താരത്തെ പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിലും ഭുവിക്ക് ഇടം നേടാൻ സാധിച്ചില്ല.

10 വർഷം നീണ്ട കരിയറിൽ, 87 മത്സരങ്ങളിൽ നിന്നായി 90 വിക്കറ്റുകൾ നേടിയ ഭുവി ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ്. രണ്ട് തവണ ടി20യിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യൻ ബൗളറെന്ന റെക്കോർഡും ഭുവിക്ക് സ്വന്തം. 91 വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലാണ് ഒന്നാം സ്ഥാനത്ത്. കരിയറിൽ ആകെ 21 ടെസ്റ്റും, 121 ഏകദിനവും, 87 ടി20 യുമാണ് താരം കളിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in