ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കോഹ്ലിയോ സ്‌മിത്തോ ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കോഹ്ലിയോ സ്‌മിത്തോ ?

വിരാട് കോഹ്‌ലിയുടെയും സ്റ്റീവൻ സ്മിത്തിന്റെയും സ്വാധീനത്തെ ആശ്രയിച്ചിരിക്കും കിരീടനേട്ടമെന്നാണ് മിക്കവരുടെയും ഫലപ്രവചനം
Updated on
2 min read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് വേണ്ടി ക്രിക്കറ്റ് ആരാധകർ ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണ്. 2021-23 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഓസീസ് ഫൈനലിനെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. എന്നാൽ കരുത്തുറ്റ ബാറ്റ്സ്മാന്മാരും, ബൗളർമാരും, മികച്ച ഓൾറൗണ്ടർമാരും ഇരുടീമുകളിലും ഉള്ളതിനാൽ ഏകദേശ ഫലപ്രവചനം പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കോഹ്ലിയോ സ്‌മിത്തോ ?
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രദ്ധിക്കേണ്ട പോരാട്ടം ഇവരുടേത്

എന്നാൽ കിരീട നേട്ടം വിരാട് കോഹ്‌ലിയുടേയും സ്റ്റീവൻ സ്മിത്തിന്റെയും സ്വാധീനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അടക്കമുള്ളവരുടെ അഭിപ്രായം. കാരണം കഴിഞ്ഞ മത്സരങ്ങളിൽ അതാത് ടീമുകൾക്കായി ഇരുവരും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2021 മുതൽ 2023 വരെയുള്ള ഡബ്ല്യുടിസി സൈക്കിൾ പരിശോധിക്കുകയാണെങ്കിൽ കോഹ്‌ലി 16 മത്സരങ്ങളിൽ നിന്ന് 32.18 ശരാശരിയിൽ 869 റൺസും ഒരു സെഞ്ചുറിയും, മൂന്ന് അർധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിന്റെ ഭൂരിഭാഗവും മികച്ചതല്ലാത്ത പ്രകടനത്തിലൂടെയാണ് താരം കടന്നു പോയതെങ്കിലും ഈ വർഷത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 186 റൺസ് നേടിയിരുന്നു. 19 ഡബ്ല്യുടിസി മത്സരങ്ങളിൽ നിന്നായി 50.08 ശരാശരിയിൽ 1252 റൺസും, മൂന്ന് സെഞ്ചുറികളും ആറ് അർദ്ധസെഞ്ചുറികളുമായി മികച്ച പ്രകടനമായിരുന്നു മറുവശത്ത് സ്മിത്ത് കാഴ്ചവച്ചത്.

ഡബ്ല്യുടിസി ഫൈനൽ വരെ എത്തിയ കോഹ്ലി 16 മത്സരങ്ങൾ കളിക്കുകയും 33.32 ശരാശരിയിൽ 1033 റൺസും രണ്ട് സെഞ്ചുറികളും നേടി

ഇരു ബാറ്റർമാരുടെയും ടെസ്റ്റ് റെക്കോർഡ് നില

ടെസ്റ്റ് റെക്കോർഡ് പരിശോധിച്ചാൽ കോഹ്‌ലിക്ക് മോശം റെക്കോർഡ് നിലയാണ് ഇംഗ്ലണ്ടിലുള്ളത്. 2021-ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ പ്രഥമ ചാമ്പ്യൻഷിപ്പിലും ഫൈനലിൽ കടന്നിരുന്നു. എന്നാൽ അന്ന് കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനോടു തോൽവിയേറ്റ് വാങ്ങി. അങ്ങനെ ഡബ്ല്യുടിസി ഫൈനൽ വരെ എത്തിയ കോഹ്ലി 16 മത്സരങ്ങൾ കളിക്കുകയും 33.32 ശരാശരിയിൽ 1033 റൺസും രണ്ട് സെഞ്ചുറികളും നേടി.

2014ൽ യുകെയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ നിന്ന് 134 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ശരാശരി 13.40, മികച്ചത് 39. ജെയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റമ്പ് ബൗളിങ്ങിൽ കോഹ്‌ലിക്ക് പിടിച്ചു നിൽക്കാനായിരുന്നില്ല. അങ്ങനെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 134 റൺസും ശരാശരി 13.40 മായിരുന്നു കോഹ്‌ലിയുടെ നേട്ടം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കോഹ്ലിയോ സ്‌മിത്തോ ?
പോണ്ടിങ്ങിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവനെ രോഹിത് നയിക്കും; അശ്വിനും, ഗില്ലിനും ഇടമില്ല

2018ൽ ഇംഗ്ലണ്ടിൽ വീണ്ടും നടന്ന ടെസ്റ്റിൽ കോഹ്‌ലിയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിരുന്നു. ഇന്ത്യ 1-4 ന് താഴെയിറങ്ങിയപ്പോഴും മികച്ച ഒരു പരമ്പര തീർക്കാൻ ഈ വലംകയ്യൻ ബാറ്റർക്ക് കഴിഞ്ഞിരുന്നു. 2018ലെ പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 59.30 ശരാശരിയിൽ 593 റൺസാണ് കോഹ്‌ലി നേടിയത്.

എങ്കിലും 2021ൽ കോഹ്‌ലിക്ക് ഒരു ശരാശരി പര്യടനം നേടാൻ കഴിഞ്ഞിരുന്നു. ന്യൂസിലൻഡിനെതിരായി സതാംപ്ടണിൽ നടന്ന ഡബ്ല്യുടിസി ഫൈനലും ഇതിലുൾപ്പെടുന്നു. ബാറ്റിംഗ് തകർച്ച നേരിട്ട സമയത്ത് അഞ്ച് മത്സരങ്ങളിൽ നിന്നായി 30.55 ശരാശരിയിൽ 275 റൺസ് മാത്രമേ കോഹ്‌ലിക്ക് നേടാനായുള്ളൂ. കഴിഞ്ഞ വർഷം ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ കോഹ്‌ലിയുടെ സ്ലെഡ്ജ് ബാറ്റിംഗ് നിരവധി വാർത്തകൾക്ക് തിരി കൊളുത്തിയിരുന്നു.

2010-ൽ മികച്ച ഒരു ബാറ്റർ പോലുമായിട്ടില്ലാത്ത സമയത്ത് പാകിസ്താനെതിരെ രണ്ട് ടെസ്റ്റുകൾ കളിക്കുകയും 25 ശരാശരിയിൽ 100 ​​റൺസ് നേടുകയും ചെയ്തിരുന്നു സ്മിത്ത്

അതേസമയം ഇംഗ്ലണ്ടിൽ 16 ടെസ്റ്റുകളാണ് സ്റ്റീവൻ സ്മിത്ത് കളിച്ചിട്ടുള്ളത്. എന്നാൽ കോഹ്‌ലിയെക്കാൾ മികച്ച ഒരു റെക്കോർഡ് സ്മിത്ത് തീർത്തിട്ടുണ്ട്. 59.55 ശരാശരിയിൽ 1727 റൺസും ആറ് സെഞ്ചുറികളുമാണ് ഓസീസിന്റെ റണ്ണിങ് മെഷീൻ നേടിയിട്ടുള്ളത്. 2010-ൽ മികച്ച ഒരു ബാറ്റർ പോലുമായിട്ടില്ലാത്ത സമയത്ത് പാകിസ്താനെതിരെ രണ്ട് ടെസ്റ്റുകൾ കളിക്കുകയും 25 ശരാശരിയിൽ 100 ​​റൺസ് നേടുകയും ചെയ്തിരുന്നു സ്മിത്ത്.

2013ൽ ഇംഗ്ലണ്ടിൽ നടന്ന ആദ്യ ആഷസ് പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 38.33 ശരാശരിയിൽ 345 റൺസാണ് സ്മിത്ത് നേടിയത്. നോട്ടിംഗ്ഹാമിലും മാഞ്ചസ്റ്ററിലും നിന്നായി അർധസെഞ്ചുറികൾ നേടിയ അദ്ദേഹം ഓവലിലെ അവസാന ടെസ്റ്റിൽ 138 റൺസ് നേട്ടത്തോടെ മൂന്നക്കം കടന്നിരുന്നു. എന്നാൽ ഇംഗ്ലണ്ട് 3-0ന് പരമ്പര സ്വന്തമാക്കിയതോടെ സ്മിത്തിന്റെ ചെറുതല്ലാത്ത ശ്രമങ്ങൾ പരാജയപ്പെട്ടു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കോഹ്ലിയോ സ്‌മിത്തോ ?
ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

പക്ഷെ അതുകൊണ്ടൊന്നും സ്മിത്ത് നിരാശനായില്ല. 2015ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസിൽ സ്മിത്ത് തന്റെ മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് ടെസ്റ്റുകളിൽ നിന്ന് 56.44 ശരാശരിയിൽ 508 റൺസുമായി ഒരു ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയും അടിച്ചു വെടിക്കെട്ട് പ്രകടനം തീർത്തു സ്മിത്ത്. സ്മിത്ത് റൺ മഴ തീർത്തെങ്കിലും ഇംഗ്ലണ്ട് 3-2ന് പരമ്പര സ്വന്തമാക്കി.

ബർമിംഗ്ഹാമിൽ 144, 142, ലോർഡ്‌സിൽ 92, മാഞ്ചസ്റ്ററിൽ 211, 82, ഓവലിൽ 80 എന്നിങ്ങനെയാണ് സ്മിത്ത് സ്‌കോർ ചെയ്തത്. കരുത്തരായ ഇംഗ്ലണ്ടിനെ 2-2ന് സമനിലയിൽ തളച്ച അദ്ദേഹത്തിന്റെ മിടുക്ക് ഓസ്‌ട്രേലിയയെ ഏറെ മുന്നിലെത്തിച്ചിരുന്നു. ഇരുവരുടെയും റെക്കോർഡുകൾ പരിശോധിച്ചാൽ ഇംഗ്ലണ്ടിലെ ടെസ്റ്റിൽ കോഹ്‌ലിയെക്കാൾ മികച്ച റെക്കോർഡാണ് സ്മിത്തിനുള്ളതെന്ന് മനസിലാക്കാം. എന്നാൽ ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് ചില ഏറ്റുമുട്ടലുകളിലേക്ക് കൂടിയാണ്. ജൂൺ ഏഴു മുതൽ 11 വരെ കെന്നിങ്ടൺ ഓവലിലാണ് മത്സരം.

logo
The Fourth
www.thefourthnews.in