CWC2023 | ഇബ്രാഹിം സദ്രാന് ചരിത്ര സെഞ്ചുറി, റാഷിദിന്റെ വെടിക്കെട്ട്; ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്‍ 291-5

CWC2023 | ഇബ്രാഹിം സദ്രാന് ചരിത്ര സെഞ്ചുറി, റാഷിദിന്റെ വെടിക്കെട്ട്; ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്‍ 291-5

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്താന്‍ താരമെന്ന റെക്കോഡും സദ്രാന്‍ സ്വന്തം പേരില്‍ കുറിച്ചു
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇബ്രാഹിം സദ്രാന്റെ ചരിത്ര സെഞ്ചുറിയുടെ മികവില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ കണ്ടെത്തി അഫ്ഗാനിസ്താന്‍. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. സദ്രാന് (129*) പുറമെ 18 പന്തില്‍ 35 റണ്‍സെടുത്ത റാഷിദ് ഖാനാണ് അഫ്ഗാന്‍ ഇന്നിങ്സിന് കരുത്തുപകർന്നത്.

റഹ്മാനുള്ള ഗുർബാസിനെ (21) പവർപ്ലേയ്ക്കുള്ളില്‍ തന്നെ നഷ്ടമായെങ്കിലും റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ അഫ്ഗാനെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റില്‍ ഷായുമായി 83 റണ്‍സ് താരം ചേർത്തു. 30 റണ്‍സെടുത്ത ഷായെ പുറത്താക്കി ഗ്ലെന്‍ മാക്സ്വല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകന്‍ ഹഷ്മത്തുള്ള ഷഹീദിക്കൊപ്പം 52 റണ്‍സും സദ്രാന്‍ കണ്ടെത്തി.

CWC2023 | ഇബ്രാഹിം സദ്രാന് ചരിത്ര സെഞ്ചുറി, റാഷിദിന്റെ വെടിക്കെട്ട്; ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്‍ 291-5
CWC2023 | ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

അസ്മത്തുള്ള ഒമർസായി (22), മുഹമ്മദ് നബി (12) എന്നിവർ കാര്യമായി തിളങ്ങാതെ മടങ്ങിയെങ്കിലും സദ്രാന്‍ സ്കോർബോർഡ് ചലിപ്പിക്കുന്നത് തുടർന്നു.

44-ാം ഓവറിലെ അവസാന പന്തിലായിരുന്നു സദ്രാന്‍ മൂന്നക്കം തൊട്ടത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്താന്‍ താരമെന്ന റെക്കോഡും സദ്രാന്‍ സ്വന്തം പേരില്‍ കുറിച്ചു. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.

പിന്നീട് റാഷിദ് ഖാനും സദ്രാനും കൂടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാർക്കും ജോഷ് ഹെയ്സല്‍വുഡും ചേർന്ന ഓസീസ് പേസ് നിരയെ കണക്കിന് പ്രഹരിച്ചു. അവസാന വിക്കറ്റില്‍ 27 പന്തില്‍ 58 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്. 143 പന്ത് നീണ്ട സദ്രാന്റെ ഇന്നിങ്സില്‍ എട്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെട്ടു. മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പടെയാണ് റാഷിദ് 35 റണ്‍സെടുത്തത്.

ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാർക്ക്, ഗ്ലെന്‍ മാക്സ്വല്‍, ആദം സാമ്പ എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in