CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

ഇനി ഇംഗ്ലണ്ടിന് അവശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ നാലും അതിശക്തരായ എതിരാളികള്‍ക്കെതിരെയാണ്
Updated on
2 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ഇന്നലെ സമാനതകളില്ലാത്ത ജയം സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് നിലവിലെ ചാമ്പ്യന്മാര്‍ക്ക് ലഭിച്ചത് 2000ന് ശേഷം ഏകദിന ലോകകപ്പിലേല്‍ക്കുന്ന മൂന്നാമത്തെ 'ഞെട്ടല്‍'. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 215ലൊതുങ്ങി. മുജീബ് ഉര്‍ റഹ്മാന്‍-മുഹമ്മദ് നബി-റാഷിദ് ഖാന്‍ സ്പിന്‍ ത്രയമായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ചാമ്പ്യന്മാര്‍ക്ക് നഷ്ടമായ പത്തില്‍ എട്ട് വിക്കറ്റും പിഴുതത് ഇവര്‍ മൂവരും ചേര്‍ന്നാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ അഫ്ഗാന്‍ നേടുന്ന രണ്ടാം ജയം കൂടിയായിരുന്നു ഇത്.

2011ല്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് അയര്‍ലന്‍ഡായിരുന്നു. ഏകപക്ഷീയമായ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഗതിമാറ്റിയെടുത്തത് കെവിന്‍ ഒബ്രയാനും. ജൊനാഥന്‍ ട്രോട്ടിന്റെ (92) ഇന്നിങ്സും കെവിന്‍ പീറ്റേഴ്സണ്‍ ഇയാന്‍ ബെല്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടേയും കരുത്തില്‍ 327 റണ്‍സെന്ന ശക്തമായ സ്കോറായിരുന്നു ഇംഗ്ലണ്ട് ഉയര്‍ത്തിയത്. 111-5 എന്ന നിലയിലേക്ക് വീണ ശേഷമായിരുന്നു ഒബ്രയാന്‍ മാജിക് സംഭവിച്ചത്. 63 പന്തില്‍ താരം നേടിയ 113 റണ്‍സ് അയര്‍ലന്‍ഡിന് ജയം സമ്മാനിച്ചു. അന്ന് 50 പന്തിലായിരുന്നു വലം കയ്യന്‍ ബാറ്റര്‍ മൂന്നക്കം കടന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ചുറിയാണിത്.

CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍
CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം

ബംഗ്ലാദേശ് വക ഇംഗ്ലണ്ടിന് അപ്രതീക്ഷിത ഷോക്ക് ലഭിച്ചത്‌ 2015 ലോകകപ്പിലാണ്. മഹമ്മദുള്ളയുടെയുടെ സെഞ്ചുറിയുടേയും (103), മുഷ്ഫിഖുര്‍ റഹീമിന്റെ അര്‍ദ്ധ സെഞ്ചുറിയുടേയും ബലത്തില്‍ 275 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നേടിയത്. ഇംഗ്ലണ്ടിന്റെ മറുപടി 260 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റെടുത്ത റൂബെല്‍ ഹുസൈനും രണ്ട് വിക്കറ്റ് വീതം നേടിയ മൊര്‍ത്താസയും ടസ്കിന്‍ അഹമ്മദുമാണ് ബംഗ്ലാദേശിന്റെ ജയം ഉറപ്പിച്ചത്.

CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍
CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം

ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

ലോകകപ്പില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഇംഗ്ലണ്ട് പരാജയപ്പെട്ടു കഴിഞ്ഞു. ന്യൂസിലന്‍ഡിനോടും അഫ്ഗാനിസ്താനോടും കീഴടങ്ങിയപ്പോള്‍ ജയിക്കാനായത് ബംഗ്ലാദേശിനോട് മാത്രം. ഇനി നിലവിലെ ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ അവശേഷിക്കുന്നത് ആറ് മത്സരങ്ങളാണ്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, പാകിസ്താന്‍ എന്നീ ടീമുകളാണ് എതിരാളികള്‍. ഇതില്‍ അഞ്ച് മത്സരങ്ങളെങ്കിലും ഏറ്റവും കുറഞ്ഞത് ജയിച്ചാല്‍ മാത്രമാണ് ഇംഗ്ലണ്ടിന് മുന്നില്‍ സെമി സാധ്യതകള്‍ തുറക്കു.

പ്രധാനപ്പെട്ട വെല്ലുവിളി നേരിടാനുള്ള ആറ് ടീമുകളില്‍ നാലും ശക്തരാണെന്നതാണ്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ്. പാകിസ്താനെതിരായ മത്സരം അവസാനത്തേതായതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമാകും. മറ്റൊരു ടീം ഓസ്ട്രേലിയയാണ്. ഇംഗ്ലണ്ടിന്റെ അതേ അവസ്ഥയിലാണ് ഓസ്ട്രേലിയയും. അവശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയാല്‍ ഓസ്ട്രേലിയക്കും തിരിച്ചടിയാകും. അതിനാല്‍ ഇംഗ്ലണ്ട് - ഓസ്ട്രേലിയ പോരാട്ടവും സെമിയിലെത്തുന്ന ടീമുകളെ നിശ്ചയിക്കുന്നതില്‍ സുപ്രധാനമാകും.

CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍
CWC2023 | ലോകകപ്പില്‍ ഇതുവരെ മൂന്നക്കം തൊട്ടവര്‍

മറ്റൊരു എതിരാളി ശ്രീലങ്കയാണ്. ശ്രീലങ്കയും ആദ്യ രണ്ട് കളികളും പരാജയപ്പെട്ടതിനാല്‍ ഇനിയുള്ള ഓരോ പോരാട്ടവും നോക്കൗട്ടിന് സമാനമാണ്. 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ അത്ര ശക്തരല്ലാതിരുന്നിട്ടും ലങ്കയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് ശ്രിലങ്ക 233 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. പക്ഷെ 212 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് മറുപടി ബാറ്റിങ്ങില്‍ നേടാനായത്. ഇനിയുള്ള മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതും ഇംഗ്ലണ്ടിനെ സംബന്ധിച്ച് അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in