സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം

സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം

രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം സിറാജിന്റെ തിരിച്ചുവരവ് കൂടിയായി പാകിസ്താനെതിരായ മത്സരം. ബാബറിന്റെ വിക്കറ്റാണ് കളിയുടെ ഗതിതിരിച്ചതും
Updated on
2 min read

ഇത് ശരിക്കും ബൗളര്‍മാരുടെ വിജയമാണ്. കാരണം, പാകിസ്താന് ലഭിച്ചത് നല്ലൊരു തുടക്കമായിരുന്നു. 30-ാം ഓവര്‍ വരെ 155-2 എന്ന നിലയിലായിരുന്നു പാകിസ്താന്‍, ബാബര്‍ അസം മികച്ച ഫോമിലും, ഒരു 300 റണ്‍സ് ടാര്‍ഗറ്റ് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അത് കഴിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്വലമായി തിരിച്ചുവന്നു. സമാനതകളില്ലാത്ത പ്രകടനം എന്ന് തന്ന പറയാം. അതിന്റെ തുടക്കം സിറാജില്‍ നിന്നായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ബാബര്‍ അസമിനെ ക്ലീന്‍ ബൗള്‍ഡാക്കുക എന്നത് ചെറിയ കാര്യമല്ല.

രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം സിറാജിന്റെ തിരിച്ചുവരവ് കൂടിയായി മത്സരം. പന്ത് ഉള്ളിലേക്ക് വരുമെന്ന് വിചാരിച്ചായിരുന്നു ബാബര്‍ കളിക്കാന്‍ ശ്രമിച്ചത്, പക്ഷെ പന്ത് നേരെ പോവുകയും ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയുമായിരുന്നു. അതായിരുന്നു ആ പന്തിന്റെ ഒരു ബ്യൂട്ടിയും.

ബാബറിന്റേയും റിസ്വാന്റേയും വിക്കറ്റുകളാണ് നിര്‍ണായകമായത്

സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം
CWC2023 | പാകിസ്താനെ എട്ടാമതും പൂട്ടി; 'അയൽ ക്ലാസിക്കോ' ജയിച്ച് ഇന്ത്യ തലപ്പത്ത്

പിന്നീട് കുല്‍ദീപ് വന്ന് രണ്ട് വിക്കറ്റ് നേടി. നേരിടാന്‍ പ്രയാസമുള്ള ബൗളറാണ് കുല്‍ദീപ്. കാരണം, കുല്‍ദീപിനെ പോലുള്ള ബൗളര്‍മാര്‍ ലോകത്ത് തന്നെ ഇല്ല. ശേഷം ബുംറ തിരിച്ചുവന്ന് റിസ്വാന്റെ വിക്കറ്റെടുത്തു. റിസ്വാന്‍ 49 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് പുറത്താക്കിയത്. ബാബറിന്റേയും റിസ്വാന്റേയും വിക്കറ്റുകളാണ് നിര്‍ണായകമായത്. പക്ഷെ അതിന് ശേഷം പാകിസ്താന്‍ ഒരു ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുപോയി.

ഏകദേശം എണ്‍പതോളം പന്തില്‍ നിന്ന് 36 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ നിന്ന് ആ തകര്‍ച്ചയുടെ വ്യാപ്തി നമുക്ക് മനസിലാക്കാനാകും. ബുംറയാണ് കളിയിലെ താരമെങ്കിലും ബൗളര്‍മാരുടെ കൂട്ടായപരിശ്രമമാണ് വിജയം കണ്ടത്. കാരണം എല്ലാ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നു. പാകിസ്താന്‍‍ ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ബൗളര്‍മാരുടെ തിരിച്ചുവരവ് സംഭവിച്ചത്. അതിനാലാണ് ബുംറയെ കളിയിലെ താരമായി തിരഞ്ഞെടുത്തതും.

സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം
രോഹിത് ശര്‍മ: നൈരാശ്യത്തെ 'പുള്‍ഷോട്ട് അടിച്ച് ' ചരിത്രത്തിലേക്ക്‌

ബാറ്റിങ്ങിലേക്ക് കടക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ അടിത്തറപാകി, പിന്നെ രോഹിത് അസാധ്യ ഫോമിലുമായിരുന്നു

സാധാരണ ഇത്തരം മത്സരങ്ങള്‍ ബാറ്ററെയായിരിക്കും കളിയിലെ താരമായി തിരഞ്ഞെടുക്കുക. ഇവിടെ രോഹിത് പെട്ടെന്ന് തന്നെ 86 റണ്‍സ് നേടി. രോഹിതിന് പുരസ്കാരം കൊടുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ ഇത്രയും നല്ല പ്രകടനം പുറത്തെടുത്ത ബൗളര്‍മാര്‍ക്കാണ് ക്രെഡിറ്റ്.

ബാറ്റിങ്ങിലേക്ക് കടക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ അടിത്തറപാകി, പിന്നെ രോഹിത് അസാധ്യ ഫോമിലുമായിരുന്നു. ഇത്തരം വിക്കറ്റുകളില്‍ രോഹിതൊരു മാസ്റ്റര്‍ തന്നെയാണ്, അതിനൊരു സംശയവുമില്ല. കോഹ്ലിയുടേത് ചെറിയ ഇന്നിങ്സ് ആയിരുന്നെങ്കിലും മികച്ചു നിന്നു. ശ്രേയസ് അര്‍ദ്ധ സെഞ്ചുറി നേടി, അതൊരു ചെറിയ കാര്യമല്ല. ശ്രേയസിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ടാകും. ബാറ്റിങ് നിരയിലെ എല്ലാവരും ഫോമിലാണ്.

സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം
അതിനൊരു തീരുമാനമായി! വൈരം മറന്ന് കോഹ്ലിയും നവീനും; സൗഹൃദനിമിഷം പങ്കുവച്ച് ഐസിസി

ശുഭ്മന്‍ ഗില്‍ ഡെങ്കിപ്പനി കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഡെങ്കുപോലൊരു രോഗാവസ്ഥയില്‍ നിന്ന് മടങ്ങിയെത്തുന്ന ഒരാളെ കളിപ്പിക്കുന്നത് ബുദ്ധിപരമാണോയെന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷെ പരിശീലകന്‍ ദ്രാവിഡിന്റെ തീരുമാനം ശരിയാണെന്ന് ഗില്‍ തെളിയിച്ചു. 192 റണ്‍സ് ടാര്‍ഗറ്റ് തുടക്കത്തിലെ വിക്കറ്റ് പോയില്ലെങ്കില്‍ എളുപ്പത്തില്‍ മറികടക്കാനാകും. ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായതുകൊണ്ടാണ് സമ്മര്‍ദത്തിലായത്.

മത്സരങ്ങള്‍ ധാരാളം വരാനുണ്ട്, പാകിസ്താനെ പൂര്‍ണമായി തള്ളിക്കളയാനാകില്ല

എല്ലാ സുപ്രധാന ടൂര്‍ണമെന്റുകളിലും പാകിസ്താനെതിരായ മത്സരമാണ് നമ്മള്‍ നിര്‍ണായകമായി കാണുന്നത്. അത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വൈരമായതുകൊണ്ടാണ്. പക്ഷെ അതിലൊന്നും ഒരു അര്‍ത്ഥവുമില്ല. പാകിസ്താനേക്കാള്‍ മികച്ച ടീം നമ്മളാണെന്ന് അടുത്തുള്ള മത്സരങ്ങളിലെല്ലാം കണ്ട് കഴിഞ്ഞതാണ്. പാകിസ്താനെ സംബന്ധിച്ചടത്തോളം അവര്‍ ഒരുപാട് മത്സരങ്ങള്‍ ഇപ്പോള്‍ കളിക്കുന്നില്ല. പരിചയസമ്പത്തിന്റെ കുറവാണ് കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചത്. പക്ഷെ മത്സരങ്ങള്‍ ധാരാളം വരാനുണ്ട്, പാകിസ്താനെ പൂര്‍ണമായി തള്ളിക്കളയാനാകില്ല.

logo
The Fourth
www.thefourthnews.in