CWC2023 | ഓസിസിനെതിരെ ഇന്ത്യ പതറുന്നു, മൂന്ന് വിക്കറ്റ് നഷ്ടം

CWC2023 | ഓസിസിനെതിരെ ഇന്ത്യ പതറുന്നു, മൂന്ന് വിക്കറ്റ് നഷ്ടം

പതിവ് പോലെ മികച്ച തുടക്കം നല്‍കിയായിരുന്നു നായകന്‍ രോഹിത് ശർമ മടങ്ങിയത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പതറുന്നു. 11 ഓവറിനുള്ളില്‍ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര ബാറ്റർമാരുടെ വിക്കറ്റുകള്‍ നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (4), രോഹിത് ശർമ (47), ശ്രേയസ് അയ്യർ (4) എന്നിവരാണ് പുറത്തായത്. നിലവില്‍ വിരാട് കോഹ്ലിയും കെ എല്‍ രാഹുലുമാണ് ക്രീസില്‍.

പതിവ് പോലെ മികച്ച തുടക്കം നല്‍കാന്‍ രോഹിതിന് കഴിഞ്ഞിരുന്നു. ഓസിസ് പേസ് നിരയിലെ ഏറ്റവും അപകടകാരിയായ ജോഷ് ഹെയ്സല്‍വുഡിനെ പലതവണ ഇന്ത്യന്‍ നായകന്‍ അതിർത്തി കടത്തി. രോഹിത് ഒരുവശത്ത് അനായസമായി സ്കോർ ചെയ്യുന്നതിനിടെയാണ് സ്റ്റാർക്കിന്റെ പന്തില്‍ ഗില്ലിന്റെ പുറത്താകല്‍.

CWC2023 | ഓസിസിനെതിരെ ഇന്ത്യ പതറുന്നു, മൂന്ന് വിക്കറ്റ് നഷ്ടം
വണ്‍ ലാസ്റ്റ് ഡാന്‍സ് ഫോർ ഗ്ലോറി

ക്രീസിലെത്തിയ വിരാട് കോഹ്ലിയും പവർപ്ലെ പരമാവാധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത്. സ്റ്റാർക്കെറിഞ്ഞ ഏഴാം ഓവറിലെ കോഹ്ലി ഹാട്രിക്ക് ഫോർ നേടി. പവർപ്ലേയുടെ അവസാന ഓവറിന്റെ ആനുകൂല്യമെടുക്കാന്‍ ശ്രെമിക്കുന്നതിനിടെയാണ് ഗ്ലെന്‍ മാക്സ്വല്ലിന്റെ പന്തില്‍ രോഹിത് മടങ്ങിയത്.

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും രോഹിതിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ട്രാവിസ് ഹെഡിന്റെ ഉജ്വല ക്യാച്ചായിരുന്നു ഇന്ത്യന്‍ നായകനെ പവലിയനിലേക്ക് എത്തിച്ചത്. രണ്ട് തുടർ സെഞ്ചുറികളുടെ ആത്മവിശ്വാസത്തിലെത്തിയ ശ്രേയസ് അയ്യർ അതിവേഗം പുറത്തായതാണ് ഇന്ത്യയെ സമ്മർദത്തിലാക്കിയത്.

CWC2023 | ഓസിസിനെതിരെ ഇന്ത്യ പതറുന്നു, മൂന്ന് വിക്കറ്റ് നഷ്ടം
പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെമി ഫൈനലിലെ ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരുസംഘങ്ങളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.

ടീം

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുഷെയ്ന്‍, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്.

logo
The Fourth
www.thefourthnews.in