CWC 2023 |ബുംറയും സ്പിന്നര്‍മാരും തുണച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 257 റണ്‍സ് ലക്ഷ്യം
Matt Roberts

CWC 2023 |ബുംറയും സ്പിന്നര്‍മാരും തുണച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 257 റണ്‍സ് ലക്ഷ്യം

മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശിനെതിരെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്തായിരുന്നു ഇന്ത്യ തിരിച്ചുവരവ് നടത്തിയത്
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 257 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹൊസൈന്‍ (51), മഹ്മദുള്ള (46) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഓപ്പണർമാർ നല്‍കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ബുംറയെ കരുതലോടെ നേരിട്ട തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും മറ്റ് ബൗളർമാരെ ലക്ഷ്യം വച്ചാണ് ബാറ്റ് വീശിയത്. 14.4 ഓവറില്‍ കൂട്ടുകെട്ട് 93 റണ്‍സ് കണ്ടെത്തി. 51 റണ്‍സെടുത്ത തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്.

CWC 2023 |ബുംറയും സ്പിന്നര്‍മാരും തുണച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 257 റണ്‍സ് ലക്ഷ്യം
ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പരുക്ക്; സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കഴിഞ്ഞതോടെ ബംഗ്ലാദേശിന്റെ സ്കോറിങ് വേഗത കുറഞ്ഞു. നായകന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ (8) വിക്കറ്റിന് മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് ഉറപ്പിച്ചു. നാലാമനായെത്തിയെ മെഹിദി മിറാസിനെ (3) കെ എല്‍ രാഹുലിന്റെ കൈകളില്‍ സിറാജെത്തിച്ചു.

66 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച ലിറ്റണേയും ജഡേജയാണ് പുറത്താക്കിയത്. 82 പന്തുകള്‍ നീണ്ട ലിറ്റണിന്റെ ഇന്നിങ്സില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെട്ടു. താളം കണ്ടെത്താന്‍ വിഷമിച്ച തൗഹിദ് ഹ്രിദോയിയുടെ (16) വിക്കറ്റ് ശാർദൂല്‍ ഠാക്കൂറിനായിരുന്നു. മുഷ്ഫിഖുർ റഹീം - മഹമ്മദുള്ള കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

CWC 2023 |ബുംറയും സ്പിന്നര്‍മാരും തുണച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 257 റണ്‍സ് ലക്ഷ്യം
CWC2023 | മൂന്ന് റൗണ്ടുകള്‍, അട്ടിമറികളും അപ്രതീക്ഷിത മുന്നേറ്റങ്ങളും; ലോകകപ്പിലെ 'ടോപ് ത്രീ'

46 പന്തില്‍ 38 റണ്‍സായിരുന്നു മുഷ്ഫിഖൂറിന്റെ സമ്പാദ്യം. ജഡേജയുടെ ഉജ്വല ക്യാച്ചില്‍ ബുംറയ്ക്കായിരുന്നു താരത്തിന്റെ വിക്കറ്റ്. മുഷ്ഫിഖുർ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് 201-6 എന്ന നിലയിലായിരുന്നു. നാസും അഹമ്മദിനെ (14) കൂട്ടുപിടിച്ച് മഹമ്മദുള്ള 32 റണ്‍കൂടെ ചേർത്തു. സിറാജാണ് നാസുമിന്റെ വിക്കറ്റ് വീഴ്ത്തിയത്.

അവസാന ഓവറുകളില്‍ മഹമ്മദുള്ളയുടെ ബാറ്റില്‍ നിന്ന് അനായാസം റണ്ണൊഴുകി. പക്ഷെ 50-ാം ഓവറില്‍ ബുംറയുടെ യോർക്കർ അതിജീവിക്കാന്‍ താരത്തിനായില്ല. 36 പന്തില്‍ 46 റണ്‍സാണ് മഹമ്മദുള്ള നേടിയത്. ബുംറയ്ക്കും ജഡേജയ്ക്കും സിറാജിനും പുറമെ ശാർദൂലും കുല്‍ദീപും ഓരോ വിക്കറ്റ് വീതവും നേടി.

logo
The Fourth
www.thefourthnews.in