'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ

'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓള്‍ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം നിർണായകമാകും
Updated on
1 min read

ഹാർദിക് പാണ്ഡ്യയുടെ പരുക്കിന്റെ അവസ്ഥ നമുക്ക് കൃത്യമായി അറിയില്ല. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല എന്നാണ് മനസിലാക്കാനായത്. ടീമിൽ സുപ്രധാനമായൊരു സ്ഥാനമാണ് പാണ്ഡ്യക്കുള്ളത്. ബാറ്റിങ്ങില്‍ ആറാമനും ബൗളിങ്ങില്‍ മൂന്നാം പേസറുമായാണ് താരം ലോകകപ്പില്‍ കളിക്കുന്നത്. ശരിക്കും ശാർദൂല്‍ ഠാക്കൂറാണ് മൂന്നാം പേസർ, പക്ഷെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം താരത്തെ നാലാം പേസറായാണ് പരിഗണിച്ചത്. പാണ്ഡ്യക്ക് പകരം ആരെന്നുള്ളത് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ
കാല്‍ക്കുഴയില്‍ നീര്‍ക്കെട്ട്‌; കിവീസിനെതിരേ ഹാര്‍ദ്ദിക് കളിക്കില്ല

പാണ്ഡ്യയുടെ മികവുള്ള ആരും ടീമിലില്ല എന്നതാണ് വസ്തുത, കാരണം പാണ്ഡ്യ ഒരു പേസ് ബൗളിങ് ഓള്‍ റൗണ്ടറാണ്. ഒരു സ്പിന്നർ ഓള്‍ റൗണ്ടറെ പരിഗണിക്കുകയാണെങ്കില്‍ രവിചന്ദ്രന്‍ അശ്വിനെ കൊണ്ടുവരേണ്ടതായി വരും. പക്ഷെ അശ്വിന്‍ വരുമ്പോള്‍ ജഡേജ ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതായി വരും. അശ്വിന്‍ ഏഴാമനായും ഇറങ്ങും. ഇതോടെ മധ്യനിരയുടെ ഡെപ്ത്ത് ഇല്ലാതാകും.

ഹാർദിക്കിന് പകരം ഒരു പ്രോപ്പർ ബാറ്ററെ കൊണ്ടുവരാം, ഇഷാന്‍ കിഷന്‍ അല്ലെങ്കില്‍ സൂര്യകുമാർ യാദവ്. അപ്പോള്‍ മൂന്നാം സീമറായി സ്ഥാനക്കയറ്റമുണ്ടാകുന്ന ശാർദുല്‍ പത്ത് ഓവർ എറിയുമോ എന്നൊരു സംശയം നിലനില്‍ക്കുന്നു. ഹാർദിക്കിനേയും ശാർദുലിനേയും മാറ്റി നിർത്തി അശ്വിനേയും ഒരു ബാറ്ററേയും കൊണ്ടുവരാം, അപ്പോള്‍ പേസ് നിര രണ്ടായി ചുരുങ്ങും. അത് ഏകദിനത്തില്‍ റിസ്കാണ്. അങ്ങനെ പലതരത്തിലുള്ള കോമ്പിനേഷനുകള്‍ കണക്കുകൂട്ടേണ്ടിയിരിക്കുന്നു ടീം മാനേജ്മെന്റിന്.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം

അടുത്തത് ന്യൂസിലന്‍ഡിനെതിരായ മത്സരമാണ്. ടൂർണമെന്റിലെ തന്നെ ഏറ്റവും അപകടകാരികളാണ് ന്യൂസിലന്‍ഡ്. അതുകൊണ്ട് പണ്ടത്തെപ്പോലെ ലൈറ്റ് ആയിട്ട് കാണാനാകില്ല. കൃത്യമായ ടീം കോമ്പിനേഷന്‍ കണ്ടെത്തുക എന്നത് നിർണായകമാണ്.

'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ
അത് 'കോഹ്ലിക്കൊരു സെഞ്ചുറി' പദ്ധതിയല്ല; കെറ്റില്‍ബറോ വൈഡ് വിളിക്കാഞ്ഞതിന് കാരണം ഇതാണ്

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ധരംശാലയിലെ മൈതാനം പരിഗണിക്കുകയാണെങ്കില്‍ കൃത്യമായൊരു ട്രെന്‍ഡ് പറയാനാകില്ല. പക്ഷെ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പറയാന്‍ കാരണം നമ്മള്‍ കളിച്ചുവന്ന മത്സരങ്ങളാണ്. ആധിപത്യത്തോട് തന്നെയാണ് നമ്മള്‍ എല്ലാ മത്സരങ്ങളും വിജയിച്ചത്.

ശ്രദ്ധിക്കേണ്ടത് ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് ബൗളർമാരെയാണ്. കഴിഞ്ഞ ലോകകപ്പില്‍ നമുക്ക് പറ്റിയത് അനുഭവമായി മുന്നിലുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ മുന്നിലുള്ളപ്പോഴും ബുദ്ധിമുട്ടുകളില്ലാതെ തന്നെ ഇന്ത്യക്ക് ജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in