CWC2023 | ബെംഗളൂരുവില്‍ ലക്ഷ്യം ഒന്‍പതാം ജയം; നെതർലന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ നെതർലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ ഒന്‍പതാം ജയം ലക്ഷ്യമിട്ടാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നീലപ്പട ഇറങ്ങുന്നത്. ഇരുടീമിലും മാറ്റങ്ങളില്ല.
ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
നെതർലൻഡ്‌സ്: വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
സെമി ഫൈനലിന് മുന്നൊരുക്കമാണ് ഇന്ത്യയ്ക്ക് നെതർലന്‍ഡ്സിനെതിരായ മത്സരം. നെതർലന്‍ഡ്സിനെ ഇതിനു മുന്‍പ് രണ്ട് തവണ ലോകകപ്പില്‍ നേരിട്ടപ്പോഴും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. നവംബർ 15ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ ടൂർണമെന്റില്‍ നിന്ന് പുറത്തായത്.