CWC2023 | ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് വില്യംസണ്‍

CWC2023 | ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് വില്യംസണ്‍

ഓരോ മാറ്റങ്ങളുമായാണ് ശ്രീലങ്കയും ന്യൂസിലന്‍ഡും ഇറങ്ങുന്നത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇഷ് സോധിക്ക് പകരം ന്യൂസിലന്‍ഡ് നിരയിലേക്ക് ലോക്കി ഫെർഗൂസണെത്തി. ശ്രീലങ്കന്‍ നിരയിലും ഒരു മാറ്റമുണ്ട്. രജിതയ്ക്ക് പകരം ചാമിക കരുണരത്‌നെയാണ് ടീമില്‍ ഇടം നേടിയത്.

CWC2023 | ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് വില്യംസണ്‍
ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി

ടീം

ശ്രീലങ്ക: പാത്തും നിസങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.

ന്യൂസിലൻഡ്: ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടോം ലാഥം, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ.

CWC2023 | ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് വില്യംസണ്‍
CWC2023 | ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുമോ? പാകിസ്താന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

നിലവില്‍ എട്ട് പോയിന്റുമായി പട്ടികയില്‍ നാലാമതാണ് ന്യൂസിലന്‍ഡ്. 0.398 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ ആധികാരികമായി കീഴടക്കിയാല്‍ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കാന്‍ കിവീസിനാകും.

logo
The Fourth
www.thefourthnews.in