CWC 2023 | ഉദ്ഘാടനം ജോറാക്കി കിവീസ്; ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ആദ്യ ജയം

CWC 2023 | ഉദ്ഘാടനം ജോറാക്കി കിവീസ്; ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ആദ്യ ജയം

സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ (152*) രച്ചിന്‍ രവീന്ദ്ര (122*) എന്നിവരുടെ പ്രകടനമാണ് ലോകകപ്പിലെ ആദ്യ ജയം ന്യൂസിലന്‍ഡിന് സമ്മാനിച്ചത്
Updated on
1 min read

ഏകദിന ക്രക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ അനായാസം കീഴടക്കി ന്യൂസിലന്‍ഡ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ (152*) രച്ചിന്‍ രവീന്ദ്ര (122*) എന്നിവരുടെ പ്രകടനമാണ് ലോകകപ്പിലെ ആദ്യ ജയം ന്യൂസിലന്‍ഡിന് സമ്മാനിച്ചത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ കണക്കുകൊണ്ട് മാത്രം കിരീടം കൈവിട്ട ന്യൂസിലന്‍ഡ് അഹമ്മദാബാദില്‍ കണക്കുതീര്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ വില്‍ യങ്ങിനെ (0) മടക്കി സാം കറണ്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ പിന്നീട് വിക്കറ്റെന്നത് നിലവിലെ ചാമ്പ്യന്മാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.

സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ (152*) രച്ചിന്‍ രവീന്ദ്ര (122*) എന്നിവരുടെ പ്രകടനമാണ് ലോകകപ്പിലെ ആദ്യ ജയം ന്യൂസിലന്‍ഡിന് സമ്മാനിച്ചത്

കോണ്‍വേയും രച്ചിന്‍ രവീന്ദ്രയും ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ആയുധമില്ലാത്ത പടനായകനെ പോലെ നിസാഹായനായി നില്‍ക്കേണ്ടി വന്നു ജോസ് ബട്ട്ലറിന്. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത പിച്ചിലായിരുന്നോ ന്യൂസിലന്‍ഡ് കളിക്കുന്നതെന്ന് പോലും ഇരുവരുടേയും ബാറ്റിങ് കണ്ടപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് തോന്നിയിട്ടുണ്ടാകും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു 282 റണ്‍സെടുത്തത്.

വളരെ അനായാസം കോണ്‍വേയുടേയും രച്ചിന്റേയും ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പിറന്നു. ലോകകപ്പിലെ ആദ്യ സെഞ്ചുറി കോണ്‍വെ കുറിച്ചു. തൊട്ടുപിന്നാലെ തന്നെ രച്ചിനും മൂന്നക്കം തൊട്ടു. മത്സരം അവസാനിക്കുമ്പോള്‍ 121 പന്തില്‍ 152 റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം. 19 ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 92 പന്തില്‍ 122 റണ്‍സായിരുന്നു രച്ചിന്റെ സംഭാവന. 11 ഫോറും അഞ്ച് സിക്സും താരം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു 282 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ (77) കരുത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. റൂട്ടിന് പുറമെ നായകന്‍ ജോസ് ബട്ട്ലര്‍ (43), ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ബാറ്റുകൊണ്ട് പിന്തുണച്ച മറ്റ് താരങ്ങള്‍.

logo
The Fourth
www.thefourthnews.in