CWC2023 | റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏഴാം സെഞ്ചുറി, മറികടന്നത് സച്ചിനെ

CWC2023 | റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏഴാം സെഞ്ചുറി, മറികടന്നത് സച്ചിനെ

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് രോഹിതിന്റെ ബാറ്റ് തകര്‍ത്തത്
Updated on
2 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റുവുമധികം സെഞ്ചുറി നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏഴ് സെഞ്ചുറികളാണ് താരം ലോകകപ്പില്‍ ഇതുവരെ നേടിയത്. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു വലം കയ്യന്‍ ബാറ്റര്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡ് മറികടന്നത്. 63 പന്തില്‍ 12 ഫോറും നാല് സിക്സും ഹിറ്റ്മാന്റെ സെഞ്ചുറി ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറിയും ഇതുതന്നെ

ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി

ലോകകപ്പില്‍ അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന താരമാകാനും രോഹിതിനായി. 19 ഇന്നിങ്സിലാണ് രോഹിത് 1000 തികച്ചത്. ഡേവിഡ് വാര്‍ണറിന്റെ റെക്കോ‍ഡിനൊപ്പമാണ് ഇന്ത്യന്‍ നായകനെത്തിയത്. സച്ചിന്‍ തെന്‍‍ഡുല്‍ക്കറിന്റെ റെക്കോഡാണ് ഇത്തവണയും രോഹിത് മറികടന്നത്. 20 ഇന്നിങ്സിലായിരുന്നു സച്ചിന്‍ ആയിരം റണ്‍സ് പിന്നിട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധിക സിക്സുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡും രോഹിതിന് മുന്നില്‍ വീണു. ക്രിസ് ഗെയിലിന്റെ (553 സിക്സുകള്‍) നേട്ടമാണ് തകര്‍ത്തത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാകാനും ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു. ഓസ്ട്രേലിയന്ഡ‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് (30 സെഞ്ചുറി) രോഹിത് മറികടന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (49 സെഞ്ചുറി), വിരാട് കോഹ്ലി (47 സെഞ്ചുറി) എന്നിവരാണ് രോഹിതിന് മുന്നില്‍ ഇനിയുള്ളത്.

CWC2023 | റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏഴാം സെഞ്ചുറി, മറികടന്നത് സച്ചിനെ
CWC2023 | അടിപതറാതെ അഫ്ഗാന്‍; ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

നേരത്തെ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 272 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയത്. ഹഷ്മത്തുള്ള ഷഹിദി (80), അസ്മത്തുള്ള ഒമര്‍സായി (62) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും ഹാര്‍ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.

ബാറ്റിങ്ങിന് അനുകൂലമായ ഡല്‍ഹിയിലെ വിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഇബ്രാഹിം സദ്രാനെ (22) കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രിത് ബുംറയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പവര്‍പ്ലെ പൂര്‍ത്തിയായതിന് പിന്നാലെ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ ഹാര്‍ദിക്കും മടക്കി. 22 റണ്‍സെടുത്ത താരത്തിന്റെ പുറത്താകലിന് വഴിയൊരുക്കിയത് ശാര്‍ദൂല്‍ താക്കൂറിന്റെ മികച്ച ക്യാച്ചായിരുന്നു.

CWC2023 | റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏഴാം സെഞ്ചുറി, മറികടന്നത് സച്ചിനെ
ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി

റഹ്മത്ത് ഷായെ (16) ശാര്‍ദൂല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 63-3 എന്ന സ്കോറിലേക്ക് വീണു. നിര്‍ണായകമായ മധ്യഓവറിലേക്ക് കടന്നതോടെ ഹഷ്മത്തുള്ള ഷഹീദിയും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകുകയായിരുന്നു. 121 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 62 റണ്‍സെടുത്ത ഒമര്‍സായിയെ ബൗള്‍ഡാക്കി ഹാര്‍ദിക്കാണ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

നാലാം വിക്കറ്റ് വീണതിന് പിന്നാലെ വന്നവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 80 റണ്‍സെടുത്ത ഹഷ്മത്തുള്ളയെ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ അഫ്ഗാന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിഞ്ഞു. മുഹമ്മദ് നബി (19), നജിബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) ക്രീസില്‍ അധികനേരം തുടരാന്‍ ബുംറ അനുവദിച്ചില്ല. 10 ഓവറില്‍ 39 റണ്‍സിന് നാല് വിക്കറ്റെടുത്താന്‍ ബുംറ സ്പെല്‍ അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in